|    Jan 18 Wed, 2017 5:48 pm
FLASH NEWS
Home   >  Kerala   >  

അധ്യാപക ദിനത്തില്‍ ‘സെല്‍ഫി വിത്ത് ടീച്ചര്‍’

Published : 1st September 2015 | Posted By: admin

selfy teacher
കോഴിക്കോട്: അധ്യാപക ദിനമായ സപ്തംബര്‍ അഞ്ചിന് ‘സെല്‍ഫി വിത്ത് ടീച്ചര്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഏകദിന കാംപയിന്‍ നടത്തുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍ അറിയിച്ചു.
അധ്യാപക ദിനാചരണം കേവലം ചടങ്ങുതീര്‍ക്കലുകളായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് കാംപസ് ഫ്രണ്ട്് കാംപയിന്‍ എന്നത് ശ്രദ്ധേയമാണ്. പുതിയ കാലത്തെ കാംപസ് പശ്ചാത്തലത്തിലേക്ക് ഗുരു-ശിഷ്യ ബന്ധത്തിന്റെ പവിത്രതയെ പരിചയപ്പെടുത്താന്‍ കൂടിയാണ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇത്തരം ഒരു കാംപയിനുമായി രംഗത്തിറങ്ങുന്നത്.
അധ്യാപക ദിനത്തില്‍ സംസ്ഥാന വ്യാപകമായി അധ്യാപകരെ ആദരിക്കാനും അവരോടൊപ്പം സെല്‍ഫി എടുത്തു കൊണ്ട് സന്തോഷം പങ്കിടാനും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ മുഴുവന്‍ വിദ്യാര്‍ഥികളോടും ആഹ്വാനം ചെയ്തു. ‘സെല്‍ഫി വിത്ത് ടീച്ചര്‍’ കാംപയിന്‍ തന്റെ പ്രിയ അധ്യാപകനെ സന്ദര്‍ശിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് ഉദ്്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ അധ്യാപകരെ സന്ദര്‍ശിച്ച് സ്‌നേഹം പങ്കിടാനും അവരോടൊപ്പം സെല്‍ഫി എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും അബ്ദുല്‍ നാസര്‍ അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക