|    Mar 27 Mon, 2017 6:25 am
FLASH NEWS

സെല്‍ഫി എടുക്കാന്‍ തിരക്ക്; ചില്ല് തറച്ച് മുഖ്യമന്ത്രിക്ക് പരിക്ക്

Published : 20th April 2016 | Posted By: SMR

പെരിന്തല്‍മണ്ണ: കന്നി വോട്ടര്‍മാരും അണികളും മുഖ്യനോടൊപ്പമുള്ള സെല്‍ഫി എടുക്കാന്‍ തിക്കും തിരക്കും കൂടിയതോടെ വാതില്‍ പൊട്ടിവിണു കാലില്‍ ചില്ല് തറച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിസ്സാര പരിക്ക്. പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. മണ്ഡലത്തിലെ കന്നി വോട്ടര്‍മാരുമായി സംവാദം നടക്കുന്നതിനിടെ കണ്‍വന്‍ഷന്‍ സെന്ററിന്റെ മുമ്പിലെ ഗ്ലാസ് ഡോര്‍ തിരക്കിനിടെ അടര്‍ന്നുവീഴുകയായിരുന്നു.
ഇതിന്റെ ചില്ല് തറച്ചാണു മുഖ്യമന്ത്രിക്കു പരിക്കേറ്റത്. വലതുകാലിന്റെ മടമ്പിനു താഴെയാണു ചില്ല് കഷ്ണം കൊണ്ടത്. കിംസ് അല്‍ശിഫാ ആശുപത്രിയില്‍ ചികില്‍സതേടിയ ശേഷം മുഖ്യമന്ത്രി മങ്കടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയി. മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ചില യുഡിഎഫ് നേതാക്കള്‍ക്കും മുന്‍ മന്ത്രി നാലകത്ത് സൂപ്പിക്കും നിസ്സാര പരിക്കേറ്റു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക