|    Sep 26 Tue, 2017 8:01 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ്: കേരള റോയല്‍സിനെ ജയറാം നയിക്കും

Published : 26th August 2016 | Posted By: SMR

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) മാതൃകയി ല്‍ സപ്തംബര്‍ 12 മുതല്‍ നടക്കുന്ന സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിനുള്ള(സിബിഎല്‍) കേരള റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു. ജയറാം ആണ് ടീമിന്റെ ക്യാപ്റ്റന്‍, നരേന്‍ ആണ് വൈസ് ക്യാപ്റ്റന്‍, സൈജു കുറുപ്പ്, ശേഖര്‍ മേനോന്‍, രാജീവ് പിള്ള, റോണി ഡേവിഡ്, പാര്‍വതി നമ്പ്യാര്‍, രഞ്ജിനി ഹരിദാസ്, ശ്രീനാഥ് ഭാസി, ജേക്കബ് ഗ്രിഗറി എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. രഞ്ജിത് കരുണാകരനാണ് ടീം ഉടമ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ടീമിന്റെ പ്രഖ്യാപനം നടന്നത്.
മറ്റൊരു താരം മംമ്താ മോഹന്‍ദാസിനെയും ടീമില്‍ ഉള്‍പ്പെടുത്തും. പരിശീലകനെ ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉടന്‍ നിയമിക്കുമെന്നും അറിയിച്ചു. കൊച്ചി റീജ്യനല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയമായിരിക്കും ഹോം കോര്‍ട്ട്. കേരള റോയല്‍സിനു പുറമേ ചെന്നൈ റോക്കേഴ്‌സ്, കര്‍ണാടക ആല്‍പ്‌സ്, ടോളിവുഡ് തണ്ടേഴ്‌സ് എന്നിവയാണ് മറ്റു ടീമുകള്‍. ലീഗിന്റെ പ്രചാരണത്തിനായി ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധുവിനെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് രഞ്ജിത് കരുണാകരന്‍ പറഞ്ഞു.
വനിതാ, പുരുഷ സിംഗിള്‍സ്, വനിതാ ഡബിള്‍സ്, പുരുഷ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്  ഇനങ്ങളിലായിരിക്കും മല്‍സരങ്ങള്‍. കൊച്ചിക്കു പുറമേ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും മല്‍സരം നടക്കുക. ഫൈനല്‍ മല്‍സരം ക്വാലാലംപൂരില്‍ നടക്കും. കേരള റോയല്‍സ് 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്നും സെറിബ്രല്‍ പള്‍സി ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക പരിപാടി സംഘടിപ്പിച്ച് ധനസഹായം ന ല്‍കുമെന്നും ടീം ഓപറേഷന്‍ ഹെഡ് വിനീത്കുമാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക