|    Nov 23 Thu, 2017 7:15 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് : 20 അംഗ അമ്മ കേരള സട്രൈക്കേഴ്‌സ് ടീമിനെ തിരഞ്ഞെടുത്തു

Published : 10th November 2017 | Posted By: fsq

 

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായുള്ള മലയാള ചലച്ചിത്ര താരങ്ങളുടെ  ടീമായ അമ്മ കേരള സ്‌ട്രൈക്കേഴസിന്റെ 20 അംഗ ടീമിനെ തിരഞ്ഞെടുത്തു. ഈ മാസം അഞ്ചിന് കളമശേരി സെന്റ് പോള്‍സ് കോളജ് മൈതാനിയില്‍ വെച്ചു നടത്തിയ സെലക്ഷന്‍ ട്രയല്‍സിനു ശേഷമാണ് 20 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ടീം മാനേജര്‍ ഇടവേള ബാബു പറഞ്ഞു. ബാല,അര്‍ജുന്‍ നന്ദകുമാര്‍,ബിനീഷ് കൊടിയേരി,രാജീവ് പിള്ള, സാജു നവോദയ,മണിക്കുട്ടന്‍,വിനു മോഹന്‍,ഷെഫീഖ് റഹ്മാന്‍, സുരേഷ് കെ നായര്‍,പ്രജോദ് കലാഭവന്‍,അരുണ്‍ ബെന്നി,പി എസ് സുമേഷ്,റിയാസ്ഖാന്‍,മുന്ന,സഞ്ജു ശിവറാം,റോഷന്‍, ജീന്‍പോള്‍ ലാല്‍(ലാല്‍ ജുനിയര്‍),പ്രശാന്ത്്,വിവേക് ഗോപന്‍,സഞ്ജു സലിം എന്നിവരാണ് 20 അംഗ ടീമിലുള്ളത്.ഈ മാസം 25 ന്് ക്യാംപ് ആരംഭിക്കും. ഇതില്‍ നിന്നും 16 അംഗ അന്തിമ ടീമിനെ തിരഞ്ഞെടുക്കും. നാലു പേര്‍ റിസര്‍വ് ആയിരിക്കും.ഡിസംബര്‍ ആദ്യമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.ബ്രാന്‍ഡ് അംബാസിഡര്‍മാര്‍,  നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍,  ക്യാപ്റ്റന്‍ എന്നിവരെയും അന്തിമ ടീമിനൊപ്പം പ്രഖ്യാപിക്കും. നടനും നിര്‍മാതാവുമായ രാജ്കുമാര്‍ സേതുപതി ആണ് ടീം ഉടമ. ചന്ദ്രസേനന്‍   ചീഫ് കോച്ചും  സുനില്‍  അസിസ്റ്റന്റ് കോച്ചുമാണ്. മുത്തുകുമാറാണ് ഫിസിയോ,  ബിന്ദു ഡിജെന്ദ്രനാഥ് ആണ് കേരള സ്‌ട്രൈക്കേഴ്‌സ് സിഇഒ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക