|    Nov 19 Mon, 2018 6:55 pm
FLASH NEWS

സെറ്റ് ഫലം വന്നില്ല; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

Published : 8th September 2017 | Posted By: fsq

 

കണ്ണൂര്‍: എച്ച്എസ്എസ്ടി വിവിധ വിഷയങ്ങളില്‍ ജൂനിയര്‍ തസ്തികയിലേക്ക് പിഎസ്്‌സി ക്ഷണിച്ച അപേക്ഷാ സമര്‍പ്പിക്കാനുള്ള അവസാന തി യ്യതി ഒക്ടോബര്‍ നാല്. എന്നാല്‍ കഴിഞ്ഞ ആഗസ്ത് 20ന് നടന്ന സെറ്റ് പരീക്ഷയുടെ ഫലം വരാത്തത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. പരീക്ഷയ്ക്ക് അപേക്ഷിക്കണമെങ്കില്‍ സെറ്റ് നിര്‍ബന്ധമാണ്. അതിനാല്‍ സെറ്റ് ഇല്ലാത്തവര്‍ക്ക് ഫലം വന്നാല്‍ മാത്രമെ പിഎസ്്‌സിക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാരിന്റെയും പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള എല്‍ബിഎസിന്റെയും ഭാഗത്തുനിന്ന് ഉടന്‍ നടപടിയുണ്ടായാല്‍ മാത്രമെ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാതെ അപേക്ഷിക്കാനാകൂ. സെറ്റ് നിര്‍ബന്ധമായതിനാല്‍ അവസരം നഷ്ടപ്പെടാതിരിക്കാന്‍ ഉടന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss