|    Jan 21 Sat, 2017 9:00 pm
FLASH NEWS

സെറ്റ് ഫലം പ്രഖ്യാപിച്ചു; 19.42 ശതമാനം വിജയം

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ജൂലൈ 31ന് നടത്തിയ പരീക്ഷയില്‍ 19,348 പേര്‍ എഴുതിയപ്പോള്‍ വിജയിക്കാനായത് 3,757 പേര്‍ക്കു മാത്രമാണ്. 19.42 ശതമാനമാണ് വിജയം. www.lbskerala.com, www.lbscetnre.org എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാവും.
ജില്ലകളില്‍ വിജയശതമാനത്തില്‍ മുന്നില്‍ മലപ്പുറമാണ്. 23.05 ശതമാനമാണ് വിജയം. രണ്ടാംസ്ഥാനത്ത് കോഴിക്കോടും (22.09) മൂന്നാമത് പാലക്കാടുമാണ് (20.73). തിരുവനന്തപുരം 20.49 ശതമാനം വിജയവുമായി നാലാമതുണ്ട്. ഏറ്റവും കൂടുതല്‍ പരീക്ഷ എഴുതിയത് തൃശൂരില്‍ ആണ്. 2281 പേര്‍ എഴുതിയതില്‍ 449 പേര്‍ വിജയിച്ചു. മലപ്പുറത്ത് 2061 പേര്‍ എഴുതിയപ്പോള്‍ 475 പേര്‍ ജയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് വിജയശതമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടാണ് 479 പേര്‍ ജയിച്ചു. 2168 പേരാണ് എഴുതിയത്. 30 വിഷയങ്ങളിലായി നടത്തിയ പരീക്ഷയില്‍ ഹോം സയന്‍സിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 36 ശതമാനം. സൈക്കോളജിയില്‍ 61 പേര്‍ എഴുതി 21 പേര്‍ വിജയിച്ച് 34.32 ശതമാനം വിജയം നേടി. ആന്ത്രോപ്പോളജി, ജേണലിസം എന്നിവയില്‍ 33.33 ശതമാനം വിജയമുണ്ട്. എന്നാല്‍, ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കൂടുതല്‍പേര്‍ പരീക്ഷ എഴുതിയ ഇംഗ്ലീഷിനാണ്. 2,888 പേര്‍ എഴുതിയപ്പോള്‍ 746 പേര്‍ രണ്ടു പേപ്പറുകളും വിജയിച്ചു.
കൊമേഴ്‌സില്‍ 2,278 പേര്‍ എഴുതിയപ്പോള്‍ 545 പേര്‍ വിജയംകണ്ടു. 15 പേര്‍ എഴുതിയിട്ടും കന്നടയില്‍ ആരും വിജയം കണ്ടില്ല. ഇസ്‌ലാമിക് ഹിസ്റ്ററിയിലും 3 പേര്‍ പരീക്ഷ എഴുതിയെങ്കിലും ആരും ജയിച്ചില്ല. ജനറല്‍ വിഭാഗത്തിലെ 9,176 പേര്‍ എഴുതിയപ്പോള്‍ 1,177 പേര്‍ ജയിച്ചു. ഒബിസിയില്‍ 8,269ല്‍ 2,106 പേര്‍ ജയം നേടി. എസ്‌സി, എസ്ടി മറ്റു തുല്യവിഭാഗങ്ങളില്‍ 1,903 പേരില്‍ 474 പേര്‍ ജയം നേടി. സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ 2,017 ജനുവരി മുതല്‍ വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എല്‍ബിഎസ് സെന്ററിലെ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സൈറ്റില്‍ വിശദമാക്കിയിട്ടുള്ള സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈന്‍ഡ് കവര്‍ സഹിതം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയക്കണം. എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുതെ ജാതി/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിക്കറ്റകള്‍(നോണ്‍ ക്രീമീലെയര്‍ സര്‍ട്ടിക്കറ്റകള്‍ 2015 ജൂണ്‍ 26 മുതല്‍ 2016 ജൂണ്‍ 25 വരെയുള്ള കാലയളവില്‍ ലഭിച്ചതായിരിക്കണം).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക