|    Jul 24 Mon, 2017 6:15 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 18.29 ശതമാനം വിജയം

Published : 31st March 2016 | Posted By: RKN

തിരുവനന്തപുരം: ഇക്കഴിഞ്ഞ ജനുവരി 31ാം തിയ്യതി നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ് ഡിസംബര്‍ 2015) ഫലം പ്രസിദ്ധീകരിച്ചു. ഫലം ംംം. ഹയരെലിൃേല.ീൃഴ, ംം.ഹയസെലൃമഹമ.രീാ എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. പരീക്ഷ എഴുതിയ 20,183 പേരില്‍ 3,691 പേര്‍ വിജയിച്ചു. 18.29 ആണ് വിജയശതമാനം. പാസായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത് ചുവടെ പറയുന്ന രേഖകളുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള കവര്‍ സഹിതം ഡയറക്ടര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം 33 വിലാസത്തില്‍ അയക്കണം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്്, ബിഎഡ് സര്‍ട്ടിഫിക്കറ്റ്, അംഗീകാര സര്‍ട്ടിഫിക്കറ്റ് (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദവും ബിഎഡും), പ്രോസ്‌പെക്ടിലെ ഖണ്ഡിക 2.2ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്, എസ്‌സി/എസ് എസ്ടി, ഒബിസി (നോണ്‍ ക്രീമിലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2014 ഡിസംബര്‍ 8 മുതല്‍ 2015 ഡിസംബര്‍ 7 വരെയുള്ള കാലയളവില്‍ ലഭിച്ചതായിരിക്കണം). പിഎച്ച്/വിഎച്ച് വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. മുമ്പ് ഹാജരാക്കിയവര്‍ക്ക് ഇതു ബാധകമല്ല. സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ മുതല്‍ വിതരണം ചെയ്യും. ബന്ധപ്പെടേണ്ട നമ്പര്‍: 0471 2560311, 312313.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക