|    Mar 29 Wed, 2017 7:01 am
FLASH NEWS

സെറീന-വീനസ് സഖ്യത്തിന് കിരീടം

Published : 11th July 2016 | Posted By: SMR

Venus-and-Serena-Williams-c

ലണ്ടന്‍: വനിതാ സിംഗിള്‍സ് കിരീടത്തിനു പിന്നാലെ ലോക ഒന്നാം നമ്പര്‍ അമേരിക്കന്‍ താരം സെറീന വില്ല്യംസിന് വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ മറ്റൊരു വിജയമധുരം കൂടി.
വനിതാ ഡബിള്‍സില്‍ സഹോദരിയായ വീനസ് വില്ല്യംസിനെ കൂട്ടുപിടിച്ച് സെറീന ടൂര്‍ണമെന്റിലെ രണ്ടാം കിരീട നേട്ടം ആഘോഷിച്ചു. ഫൈനലില്‍ അഞ്ചാം സീഡായ ഹംഗറിയുടെ ടിമിയ ബാബോസ്-കസാക്കിസ്താന്റെ യറോസ്ലാവ ശിവഡോവ സഖ്യത്തെയാണ് സെറീന-വീനസ് ജോടി പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അമേരിക്കന്‍ സഹോദരിമാരുടെ വിജയം. സ്‌കോര്‍: 6-3, 6-4. മല്‍സരം ഒരു മണിക്കൂറും 27 മിനിറ്റും നീണ്ടുനിന്നു. വിംബിള്‍ഡണില്‍ സെറീന-വീനസ് സഖ്യത്തിന്റെ ആറാം കിരീട നേട്ടമാണിത്. നേരത്തെ 2000, 2002, 2008, 2009, 2012 സീസണുകളിലും സെറീന-വീനസ് ജോടിക്കായിരുന്നു കിരീടം. ഇതോടെ സെറീന-വീനസ് സഖ്യത്തിന്റെ ഗ്രാന്റ്സ്ലാം കിരീടനേട്ടം 14 ആയി ഉയര്‍ന്നു.
നേരത്തെ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിനെ പരാജയപ്പെടുത്തി സെറീന ജര്‍മനിയുടെ മുന്‍ ഇതിഹാസ വനിതാ താരം സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്ലാം കിരീട നേട്ടമെന്ന റെക്കോഡിനൊപ്പമെത്തിയിരുന്നു.
പുരുഷ ഡബിള്‍സില്‍ ഫ്രാന്‍സ് ജോടികളായ പിയേറ ഹുഗ്യുസ് ഹെര്‍ബര്‍ട്ട്-നികോളാസ് മഹുത്ത് എന്നിവര്‍ക്കാണ് കിരീടം. നാട്ടുകാരുടെ കലാശപ്പോരില്‍ ജൂലിയെന്‍ ബെന്നറ്റവു-എഡ്വര്‍ഡ് റോജര്‍ വാസ്‌ലിന്‍ സഖ്യത്തെയാണ് ഒന്നാം സീഡായ ഹെര്‍ബര്‍ട്ട്-മഹുത്ത് ജോടി തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-4, 7-6, 6-3.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day