|    Jan 23 Mon, 2017 1:52 am
FLASH NEWS

സെറീന, മുറേ ക്വാര്‍ട്ടറില്‍; വീനസ്, റഡ്‌വാന്‍സ്‌ക പുറത്ത്

Published : 7th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ഒളിംപിക് ജേതാ വും ബ്രിട്ടീഷ് സൂപ്പര്‍ താരവുമായ ആന്‍ഡി മുറേ, വനിതകളില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കന്‍ താരം സെറീന വില്യംസ് എന്നിവര്‍ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. മൂ ന്നാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക, അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ, ജപ്പാന്റെ കെയ് നിഷികോരി എന്നിവരും പുരുഷ സിംഗിള്‍സ് അവസാന എട്ടില്‍ കടന്നു.
വനിതകളില്‍ സെറീനയുടെ സഹോദരി വീനസ് വില്യംസ്, നാലാം സീഡ് പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക എന്നിവര്‍ പുറത്തായപ്പോള്‍ റുമാനിയയുടെ സിമോണ ഹാലെപ് ക്വാര്‍ട്ടറിലെത്തി.
ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുറേ തകര്‍ത്തുവിട്ടത്. സ്‌കോര്‍: 6-1, 6-2, 6-2. ക്വാര്‍ട്ടറില്‍ നിഷികോരിയാണ് മുറേയുടെ എതിരാളി. ക്രൊയേഷ്യയുടെ ഇവാന്‍ കാര്‍ലോവിച്ചിനെ നിഷികോരി 6-3, 6-3, 7-6ന് തോ ല്‍പ്പിക്കുകയായിരുന്നു.
വാവ്‌റിന്‍ക 6-4, 6-1, 6-7, 6-3ന് ഉക്രെയ്‌നിന്റെ ഇല്ല്യ മര്‍ചെങ്കോയെ കീഴടക്കി. എതിരാളിയായ ഡൊമിനിക് തിയെം പരിക്കുമൂലം പിന്‍മാറിയതിനെത്തുടര്‍ന്ന്  ഡെല്‍പോട്രോ മുന്നേറുകയായിരുന്നു.
വനിതകളില്‍ കസാക്കിസ്താന്റെ യരോസ്ലാവ ഷ്വഡേവയെ സെറീന 6-2, 6-3ന് കെട്ടുകെട്ടിച്ചു. ഈ ജയത്തോടെ ഏറ്റവുമധികം ഗ്രാന്റ്സ്ലാം ജയങ്ങളെന്ന റെക്കോഡും സെറീന സ്വന്തം പേരില്‍ കുറിച്ചു. താരത്തിന്റെ 308ാം ജയമായിരുന്നു ഇത്.
18കാരിയായ ക്രൊയേഷ്യയുടെ അന കോഞ്ജുവാണ് നാ ലാം സീഡായ റഡ്‌വാന്‍സ്‌കയെ 4-6, 4-6നു ഞെട്ടിച്ചത്. വീനസിനെ വീഴ്ത്തിയത് പ്ലിസ്‌കോവയാണ്. സ്‌കോര്‍: 4-6, 6-4, 7-6. ഹാലെപ് 6-2, 7-5ന് കാര്‍ല സുവാറസ് നവാറോയെ തോല്‍പ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക