സെറീന-കെര്‍ബര്‍ കലാശപ്പോര്; ഫെഡറര്‍ പുറത്ത്
Published : 9th July 2016 | Posted By: SMR
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ സഹോദരിമാരായ സെറീന വില്യം സ്- വീനസ് വില്യംസ് പോര് കാത്തിരുന്ന ആരാധകര്‍ക്കു നിരാശയുടെ ദിനം.
നിലവിലെ ചാംപ്യനും ലോക ഒന്നാംനമ്പറുമായ സെറീന നേരത്തേ തന്നെ കലാശക്കളിക്കു ടിക്കറ്റെടുത്തപ്പോള്‍ സഹോദരി വീനസ് സെമി ഫൈനലില്‍ തോറ്റു പുറത്തായി. രണ്ടാം സെമിയില്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറാണ് വീനസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്കോര്‍: 6-4, 6-4. ഇന്നു നടക്കുന്ന ഫൈനലില്‍ സെറീനയും കെര്‍ബറും ഏറ്റുമുട്ടും.
തുടര്‍ച്ചയായി രണ്ടാം ഗ്രാന്റ്സ്ലാമിന്റെ ഫൈനലിലാണ് സെറീനയും കെര്‍ബറും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ ആസ്ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍ സെറീനയെ ഞെട്ടിച്ച് ജര്‍മന്‍ താരം കിരീടമണിഞ്ഞിരുന്നു. അന്നത്തെ തോല്‍വിക്ക് ഇന്നു പകരം ചോദിക്കാനൊരുങ്ങുകയാണ് സെറീന.
പുരുഷ സിംഗിള്‍സില്‍ എ ട്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ സെമി ഫൈനലില്‍ തോറ്റു പുറത്തായി. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ആ റാം സീഡായ കാനഡയുടെ മിലോസ് റവോനിക്കാണ് ഫെഡററെ അട്ടിമറിച്ചത്. രണ്ടിനെതി രേ മൂന്നു സെറ്റുകള്ക്കായിരു ന്നു റവോനിക്കിന്റെ ജയം. സ്കോര്‍: 6-3, 6-7, 4-6, 7-5, 6-3.
അതേസമയം, മിക്സഡ് ഡബിള്‍സില്‍ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ജോടി അപ്രതീക്ഷിത തോല്‍വിയോടെ പുറത്തായി. മൂന്നാംറൗണ്ടില്‍ ബ്രിട്ടന്റെ ഹെതര്‍ വാട്സന്-ഫിന്‍ലന്‍ഡിന്റെ ഹെന്റി കോന്റിനെന്‍ ജോടിയാണ് ഇന്തോ-സ്വിസ് സഖ്യത്തെ 3-6, 6-3, 6-2നു ഞെട്ടിച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.