|    Apr 27 Fri, 2018 6:46 am
FLASH NEWS
Home   >  News now   >  

സെറീനയെ വീഴ്ത്തി വീനസ്; ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍

Published : 14th March 2018 | Posted By: vishnu vis

കാലഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ഓപണില്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ വിജയക്കുതിപ്പ് തുടരുമ്പോള്‍ വീനസ് വില്യംസും വീനസ് വില്യംസും തമ്മില്‍ പോരടിച്ച വനിതാ സിംഗിള്‍സില്‍ മുന്‍ലോക ഒന്നാം നമ്പറായ സെറീനയെ  വീനസ് പരാജയപ്പെടുത്തി. ലോക 28ാം നമ്പര്‍ താരം ഫിലിപ് ക്രജിനോവിച്ചിനെ 6-2-6-1 എന്ന സ്‌കോറുകള്‍ക്ക് ഫെഡറര്‍ അനായാസം പരാജയപ്പെടുത്തുകയായിരുന്നു. ലോക 100ാം നമ്പര്‍ താരം ജെറിമി ചാര്‍ഡിയാണ് പ്രീക്വാര്‍ട്ടറില്‍ ഫെഡററിന്റെ എതിരാളി. എന്നാല്‍, മറ്റൊരു പുരുഷ സിംഗിള്‍സില്‍ ലോക 15ാം നമ്പര്‍ താരം തോമസ് ബെര്‍ഡിച്ച് അട്ടിമറി പരാജയം ഏറ്റുവാങ്ങി. ടൂര്‍ണമെന്റിലെ 12ാം സീഡായ ചെക് റിപബ്ലികിന്റെ തോമസ് ബെര്‍ഡിച്ച് 23ാം സീഡ് കൊറിയയുടെ ഹ്യാങ് ചങിനോടാണ് അട്ടിമറി പരാജയം രുചിച്ചത.് സ്‌കോര്‍ 4-6, 4-6. സഹോദരിമാരുടെ പോരാട്ടത്തില്‍ മുന്‍ലോക ഒന്നാം നമ്പര്‍ താരമായ സെറീനയെ നിലവിലെ എട്ടാം റാങ്കുകാരിയായ ചേച്ചി വീനസ് 6-3, 6-4 എന്ന സ്‌കോറുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വനിതകളുടെ മറ്റു മല്‍സരങ്ങളില്‍ ആഞ്ചലിക് കെര്‍ബര്‍ വിജയം നുണഞ്ഞപ്പോള്‍ സ്ലൊവാനി സ്റ്റീഫന്‍സിനും എലീന സ്വിറ്റോളിനയ്ക്കും അട്ടിമറി പരാജയം പിണഞ്ഞു. 10ാം നമ്പര്‍ താരമായ കെര്‍ബര്‍ 24ാം നമ്പര്‍ താരമായ എലേന വെസ്‌നീനയെ 7-5, 6-2ന് പരാജയപ്പെടുത്തിയപ്പോള്‍ 13ാം നമ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്‍സ് 19ാം നമ്പര്‍ താരം ദരിയ കസത്കീനയോടാണ് (4-6,3-6) പരാജയമേറ്റുവാങ്ങിയത്. അതേസമയം, ലോക 24ാം നമ്പര്‍ സ്പാനിഷ് താരം കര്‍ല സുവാരസ് നെവറോയോട്  5-7, 3-6 എന്ന സ്‌കോറുകള്‍ക്കാണ് ലോക നാലാം നമ്പര്‍ താരമായ എലീന സ്വിറ്റോളിനയുടെ പരാജയം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss