|    May 27 Sat, 2017 12:35 am
FLASH NEWS

സെറീനയും സിമോണയും ഉത്തേജക വിവാദത്തില്‍

Published : 16th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെന്നിസ് താരം സെറീന വില്യംസും ജിംനാസ്റ്റിക്‌സ് താരം സിമോണ ബില്‍സും ഉത്തേജകമരുന്ന് ഉപയോഗിച്ചതായി റഷ്യന്‍ ഹാക്കര്‍മാര്‍. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് രഹസ്യ സ്വഭാവമുള്ള മെഡിക്കല്‍ ഫയലുകള്‍ ചോര്‍ത്തിയാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വെബ്‌സൈറ്റിനു നേരെ ആക്രമണമുണ്ടായി എന്ന വാഡ ഡയറക്ടറുടെ വെളിപ്പെടുത്തിലിന് പിന്നാലെയാണ് റഷ്യന്‍ ഹാക്കര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഫാന്‍സി ബിയേഴ്‌സ് എന്നു പേരുള്ള ഗ്രൂപ്പാണ് ഹാക്കര്‍മാര്‍.
സെറീനയും സിമോണയും മരുന്ന് ഉപയോഗിക്കുന്നവരാണ്. പരിശോധന ഫലങ്ങള്‍ വാഡയുടെ വെബ്‌സൈറ്റുകളിലുണ്ട്. അമേരിക്കന്‍ വിധേയത്വത്തിന്റെ ഭാഗമായി ഈ റിപോര്‍ട്ടുകള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നിങ്ങനെയാണ് ആരോപണങ്ങള്‍.
റിയോ ഒളിംപിക്‌സില്‍ നാലുസ്വര്‍ണം നേടിയ സിമോണ ഒളിംപിക്‌സിനു മുന്‍പുള്ള ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.
അതേസമയം ഹാക്കര്‍മാരെ തള്ളി വാഡയെത്തി. ഒളിംപിക്‌സില്‍നിന്നും റഷ്യയെ വിലക്കിയ തങ്ങളുടെ നടപടിക്കെതിരായ നീക്കം മാത്രമാണിതെന്ന് വാഡ പ്രതികരിച്ചു.
പരിശോധനകള്‍ക്ക് ഇനിയും സമയമുണ്ടെന്നും ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും ആരോപണ വിധേയരായ താരങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day