|    Jun 21 Thu, 2018 6:37 am
FLASH NEWS

സെര്‍വര്‍ തകരാറിലായി; സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ ഇന്റര്‍നെറ്റ് സൗകര്യം നിലച്ചു

Published : 7th October 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: സബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന സെര്‍വര്‍ തകരാറിലായതിനാല്‍ ഓഫിസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി.കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, എരുമേലി സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ സെര്‍വര്‍ ആണ് തകരാറിലായത്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ സ്ഥാപിച്ചിരിക്കുന്ന സെര്‍വറില്‍ നിന്നാണ് മൂന്നു സബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്കും ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകുന്നത്.ഐടിമിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്‌റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് ആണ് സെര്‍വറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പൊന്‍കുന്നത്ത് പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസ്, കൂവപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസ്, എരുമേലി സബ് രജിസ്ട്രാര്‍ ഓഫിസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.ദിവസേന 20 ഓളം ആധാരങ്ങള്‍ വരെ രജിസ്റ്റര്‍ ചെയ്യുന്ന ഓഫിസുകളില്‍ ഒന്നു പോലും നടന്നില്ല. ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും ഓണ്‍ലൈന്‍ വഴിയാണ്. സബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്കുള്ള എല്ലാ അപേക്ഷകളും സ്വീകരിക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്.ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഭാഗത്ത് വൈദ്യുതി മുടങ്ങിയാലും സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ ഇന്റര്‍നെറ്റ് തകരാറിലാകും. അതാത് ഓഫിസുകളില്‍ തന്നെ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകും.നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കണമെന്നും ഓഫിസുകളിലെ കാലഹരണപ്പെട്ട കംപ്യൂട്ടറുകളും യുപിഎസുകളും മാറ്റി സ്ഥാപിക്കണമെന്നും രജിസ്‌ട്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss