|    Oct 20 Fri, 2017 9:51 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സെര്‍ബ് വംശജരുടെ ദേശീയദിനത്തിനായി ഹിതപരിശോധന

Published : 26th September 2016 | Posted By: SMR

സരേയാവോ: ബോസ്‌നിയയിലെ സെര്‍ബ് വംശക്കാര്‍ ദേശീയ അവധിദിനത്തിനായുള്ള ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. ബോസ്‌നിയയിലെ പരമോന്നത കോടതിയുടെ നിരോധന ഉത്തരവും പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദവും മറികടന്നാണു ഹിതപരിശോധന. വംശീയ വിഭജനം ശക്തമായ രാജ്യത്തു ഹിതപരിശോധന സംഘര്‍ഷാവസ്ഥയ്ക്കു കാരണമാവുമെന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടത്. ജനുവരി ഒമ്പതിനെ ബോസ്‌നിയയുടെ ഭാഗമായ സെര്‍ബ് റിപബ്ലിക് മേഖലയുടെ ദേശീയ ദിനമാക്കണോ എന്നാണു ഹിതപരിശോധന.
ഇന്നലെ നടന്ന ഹിതപരിശോധനയുടെ ഫലം വോട്ടെടുപ്പ് അവസാനിച്ച് 48 മണിക്കൂറിനുള്ളില്‍ അറിയാനാവുമെന്നു സംഘാടകര്‍ അറിയിച്ചു. 12 ലക്ഷത്തോളം വോട്ടര്‍മാര്‍ ഹിതപരിശോധനയില്‍ പങ്കാളികളായി.
സെര്‍ബ് ദേശീയ ദിന ആവശ്യം മുസ്‌ലിം ബോസ്‌നിയാക്കുകള്‍ക്കെതിരെയും കാതോലിക് ക്രോട്ട്‌സിനുമെതിരായ വിവേചനമാവുമെന്നും അതു നിയമവിരുദ്ധമായ നീക്കമാണെന്നും ബോസ്‌നിയന്‍ തലസ്ഥാനം സരേയാവോയിലെ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു.
1992ല്‍ ഹിതപരിശോധനയ്‌ക്കൊടുവില്‍ ബോസ്‌നിയന്‍ സെര്‍ബുകള്‍ ബോസ്‌നിയയില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ വാര്‍ഷികമാണു ജനുവരി ഒമ്പത്. 92ലെ ഹിതപരിശോധനയ്ക്കു ശേഷം ഇതാദ്യമായാണ് ബോസ്‌നിയയില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ്. 1992ലെ ഹിതപരിശോധന മൂന്നുവര്‍ഷത്തോളം നീണ്ട, ഒരുലക്ഷത്തോളം പേര്‍ കൊല്ലപ്പെടാനിടയായ ആഭ്യന്തരയുദ്ധത്തിനു കാരണമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക