|    Oct 17 Tue, 2017 3:23 pm
Home   >  Todays Paper  >  page 9  >  

സെര്‍ബിയയിലെ ഭക്ഷണശാലയില്‍ വെടിവയ്പ്; അഞ്ചു മരണം

Published : 3rd July 2016 | Posted By: SMR

ബെല്‍ഗ്രേഡ്: സെര്‍ബിയയില്‍ ഭക്ഷണശാലയിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 20ഓളം പേര്‍ക്കു പരിക്കേറ്റു. തലസ്ഥാനം ബെല്‍ഗ്രേഡില്‍ നിന്ന് 50 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള സ്രെന്‍ജിയാന്‍ പട്ടണത്തിനു സമീപമാണ് ആക്രമണമുണ്ടായത്. ഇസഡ് എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നയാളാണ് ആക്രമണം നടത്തിയതെന്നും ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയുമാണെന്ന് പോലിസ് അറിയിച്ചു.
ഭക്ഷണശാലയിലെത്തിയ ഇയാള്‍ തന്റെ ഭാര്യയെ അവരുടെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടതിനെത്തുടര്‍ന്നാണ് വെടിവയ്പ് നടത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭാര്യയെയും മറ്റൊരു സ്ത്രീയെയുമാണ് ഇയാള്‍ ആദ്യം കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഭക്ഷണശാലയിലുള്ളവര്‍ക്കുനേരെ നടത്തിയ വെടിവയ്പില്‍ മറ്റു മൂന്നുപേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക