|    Oct 21 Sat, 2017 2:11 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സെര്‍ബിയന്‍ താരം കേരള ബ്ലാസ്റ്റേഴ്‌സില്‍

Published : 12th August 2017 | Posted By: fsq

 

കൊച്ചി: ഘാനയില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ കറേജ് പൊക്കൂസണിന് പിന്നാലെ ഒരു പുതിയ വിദേശ താരത്തെ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. സെര്‍ബിയന്‍ താരമായ നൊമാഞ്ച ലാകിച്ച് പേര്‍സിച്ചിനെയാണ് അവസാനമായി റെനെ മ്യൂളെന്‍സ്റ്റൈന്‍ ബ്ലാസ്റ്റേഴ്‌സിലെത്തിച്ചത്. ഇന്നലെയാണ് 25കാരനായ സെന്റര്‍ ബാക്ക് താരത്തെ ബ്ലാസ്റ്റേഴ്‌സിലെത്തിച്ച വിവരം പുറത്തുവിട്ടത്. ആസ്ട്രിയന്‍ പ്രഥമ ലീഗ് ക്ലബ്ബായ കാപെന്‍ബെര്‍ഗിന്റെ താരമായിരുന്നു നെമാഞ്ച. സെര്‍ബിയന്‍ സൂപ്പര്‍ ലീഗയിലും മികച്ച പ്രകടനം കാഴ്ചവച്ച നെമാഞ്ച, ബ്ലാസ്റ്റേഴ്‌സിലെത്തുന്ന മൂന്നാമത്തെ വിദേശ താരമാണ്. കേരളത്തിന്റെ പ്രതിരോധം കൂടുതല്‍ ശക്തമാക്കാനുദ്ദേശിച്ചാണ് 192 സെന്റിമീറ്റര്‍ ഉയരമുള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് കേരളത്തിലെത്തിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക