|    Jan 17 Tue, 2017 8:14 am
FLASH NEWS

സെര്‍ഗി ഇവാനോവിനെ പുടിന്‍ പുറത്താക്കി

Published : 13th August 2016 | Posted By: SMR

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ തന്റെ അടുത്ത അനുയായിയും ചീഫ് ഓഫ് സ്റ്റാഫുമായ സെര്‍ഗി ഇവാനോവിനെ സ്ഥാനത്തുനിന്നും മാറ്റി.
അപ്രതീക്ഷിതമായിരുന്നു മാറ്റം. റഷ്യയില്‍ ഉന്നതതല ഉദ്യോഗസ്ഥനെ ഇത്തരത്തില്‍ തരംതാഴ്ത്തുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ്. 63കാരനായ ഇവാനോവ് മുന്‍ പ്രതിരോധ മന്ത്രി കൂടിയാണ്. പരിസ്ഥിതി സംരക്ഷണ ഗതാഗത പ്രശ്‌നങ്ങളുടെ പ്രത്യേക പ്രതിനിധിയെന്ന സ്ഥാനമാണ് ഇനി ഇവാനോവ് വഹിക്കുകയെന്ന് പുടിന്‍ ഉത്തരവിട്ടു. സോവിയറ്റ് കാലഘട്ടത്തിലെ കെജിബി എന്ന ചാരസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ പുടിനൊപ്പമുള്ള ഇവാനോവിനെ 2011ലാണ് പുടിന്‍ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിക്കുന്നത്. 2012ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. ഇവാനോവിന് പകരം ആന്റണ്‍ വെയ്‌നോ(44) ആയിരിക്കും അടുത്ത ചീഫ് ഓഫ് സ്റ്റാഫ്. മുന്‍നയതന്ത്രജ്ഞനും 2012 മുതല്‍ ഇവാനോവിനു കീഴില്‍ പ്രവര്‍ത്തിച്ചയാളുമാണ് വെയ്‌നോ.
മറ്റൊരു മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന് നിങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് നടപടിയെന്ന് പുടിന്‍ കൂടിക്കാഴ്ചയ്ക്കിടെ ഇവാനോവിനോടു പറഞ്ഞു. നിങ്ങളുടെ വിശ്വാസത്തിനു നന്ദിയെന്നായിരുന്നു ഇവാനോവിന്റെ പ്രതികരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക