|    Jul 21 Fri, 2017 6:27 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സെയ്‌ന, സിന്ധു ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങും

Published : 11th August 2016 | Posted By: SMR

റിയോയില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന ബാഡ്മിന്റണ്‍ മ ല്‍സരങ്ങള്‍ക്ക് ഇന്നു തുടക്കമാവും. വനിതാ ഡബിള്‍സ്, പുരുഷ ഡബിള്‍സ്, വനിതാ സിംഗിള്‍സ്, പുരുഷ സിംഗിള്‍സ് എന്നിവയിലെല്ലാം ഇന്ത്യ ഇന്നു റാക്കറ്റേന്തുന്നുണ്ട്.
വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ ജോടിയാണ് ആദ്യ മല്‍സരത്തിനിറങ്ങുന്നത്. ജപ്പാന്‍ സഖ്യമാണ് ഇന്ത്യയുടെ എതിരാളി. പുരുഷ ഡബിള്‍സില്‍ സുമീത്ത് റെഡ്ഡി-മനു അത്രി സഖ്യവും ജയം ലക്ഷ്യമിട്ടിറങ്ങും.
വനിതാ സിംഗിള്‍സില്‍ ഗ്രൂപ്പ് എമ്മി ല്‍ പി വി സിന്ധു ഹംഗറിയുടെ ലോറ സറോസിയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയി ല്‍ സൂപ്പര്‍ താരം സെയ്‌ന നെഹ്‌വാള്‍ ആതിഥേയതാരം ലൊഹാനി വിസെന്റെയെയാണ് നേരിടുന്നത്. പുരുഷ സിംഗിള്‍സ് ഗ്രൂപ്പ് എച്ചി ല്‍ കെ ശ്രീകാന്ത് മെക്‌സിക്കോയുടെ ലിനോ മ്യുനോസുമായി കൊമ്പുകോര്‍ക്കും.
വനിതകളില്‍ സെയ്‌നയും പുരുഷവിഭാഗത്തില്‍ ശ്രീകാന്തും ഇന്ത്യയുടെ മെഡല്‍ ഫേവറിറ്റുകളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക