സെയ്ന നെഹ്വാളിന് രണ്ടാം തോല്‍വി; സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു
Published : 13th December 2015 | Posted By: SMR
ദുബയ്: ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷ അസ്തമിച്ചു. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി റാക്കറ്റേന്തിയ സെയ്ന നെഹ്വാളും കെ ശ്രീകാന്തും തോറ്റു പുറത്താവുകയായിരുന്നു.
മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ടാം തോല്‍വിയേറ്റുവാങ്ങിയാണ് ലോക രണ്ടാം നമ്പര്‍ താരമായ സെയ്ന ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. എന്നാല്‍, തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങളിലും ശ്രീകാന്ത് തോല്‍വി വഴങ്ങുകയായിരുന്നു.
തായ്വാന്റെ തായ് സു യിങിനോടാണ് കഴിഞ്ഞ മല്‍സരത്തില്‍ സെയ്ന തോറ്റത്. സ്കോര്‍: 21-16, 18-21, 14-21. എന്നാല്‍, ചൈനീസ് തായ്പേയിയുടെ ചോ ടിയാന് ചെന്നിനോട് 17-21, 13-21 എന്ന സ്കോറിന് ശ്രീകാന്ത് അടിയറവ് പറയുകയായിരുന്നു. വനിതകളില്‍ കരോലിന മാരിനും നൊസോമി ഒകുഹാരയുമാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.