|    May 26 Fri, 2017 1:14 pm
FLASH NEWS

സെയ്‌നയ്ക്ക് വീണ്ടും സെമിയില്‍ കാലിടറി

Published : 1st May 2016 | Posted By: SMR

വുഹാന്‍ (ചൈന): സെമി ഫൈനലില്‍ കാലിടറുകയെന്ന പതിവ് ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സെയ്‌ന നെഹ്‌വാള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. ഏഷ്യ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ സെമിയിലാണ് സെയ്‌നയ്ക്ക് ഇന്നലെ തോല്‍വി നേരിട്ടത്.
ചൈനയുടെ വാങ് യിഹാനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം പരാജയം സമ്മതിച്ചത്. സ്‌കോര്‍: 16-21, 14-21. മല്‍സരം 41 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.
യിഹാനെതിരായ മോശം റെക്കോഡ് സെയ്‌ന ഇന്നലെയും ആവര്‍ത്തിക്കുകയായിരുന്നു. 14 മല്‍സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 10ലും സെയ്‌ന തോറ്റു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day