|    Dec 12 Tue, 2017 11:40 am
Home   >  Todays Paper  >  page 12  >  

സെയ്ദ്: നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിരൂപം

Published : 10th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപ്ക്‌സിലെ ഏറ്റവും വലിയ സങ്കടക്കാഴ്ചകളിലൊന്നായിരുന്നു ആദ്യ ദിനത്തില്‍ പുരുഷന്‍മാരുടെ ജിംനാസ്റ്റിക്‌സ് വേദിയില്‍ കണ്ടത്. ചാട്ടത്തിലെ പിഴവുമൂലം കാല്‍ ഒടിഞ്ഞുതൂങ്ങി വേദന സഹിക്കാനാവാതെ മുഖം പൊത്തിക്കരഞ്ഞ ഫ്രഞ്ച് ജിംനാസ്റ്റിക്‌സ് താരം സമീര്‍ അല്‍ സെയ്ദ് ലോകമെമ്പാടുമുള്ള കായിക താരങ്ങളുടെ കണ്ണീരോര്‍മയായിരുന്നു.
എന്നാല്‍, രണ്ടു ദിവസം കഴിയും മുമ്പേ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ടു ലോകം അമ്പരന്നു. ആത്മവിശ്വാസം തുടിക്കുന്ന മുഖത്തോടെ ക്രച്ചസിന്റെ സഹായത്തോടെ പ്ലാസ്റ്ററിട്ട കാല്‍ കുത്തി ആശുപത്രിയുടെ ഇടനാഴിയിലൂടെ സെയ്ദ് നടക്കുന്നു.
കാല്‍ പൂര്‍ണമായി ഭേദമായാലുടന്‍ റിങിലേക്കു മടങ്ങിവരുമെന്നു താരം ഉറപ്പിച്ചുപറയുന്നു. പരിശീലനം തുടര്‍ന്ന് എത്രയും വേഗം പഴയ സ്ഥിതിയിലേക്കു മടങ്ങണം. റിയോയില്‍ നഷ്ടപ്പെട്ട മെഡല്‍ അടുത്ത ടോക്കിയോ ഒളിംപിക്‌സില്‍ തിരിച്ചുപിടിക്കണം. പരിക്കിനെത്തുടര്‍ന്നു പിന്‍മാറിയപ്പോള്‍ എന്നെ ആശ്വസിപ്പിച്ച ലോകമെമ്പാടുമുള്ള കായിക പ്രേമികള്‍ക്കു നന്ദിയുണ്ട്. സെയ്ദ് പറഞ്ഞു.
ശനിയാഴ്ചയാണ് താരത്തിന്റെ ശസ്ത്രക്രിയ റിയോയിലെ വിക്ടോറിയ ബാര ആശുപത്രിയില്‍ നടന്നത്. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയംഗം ബ്രൂണോ ഗ്രാന്റിയടക്കമുളള പ്രമുഖര്‍ താരത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക