|    Nov 21 Wed, 2018 9:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സെയ്ദാലി കൊല: മൂന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി

Published : 10th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പൂന്തുറ പള്ളിത്തെരുവ് ബിലാല്‍ നഗര്‍ സ്വദേശി അട്ട സെയ്ദാലി എന്ന സെയ്ദലിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി.
പ്രതികളായ വള്ളക്കടവ് ബോട്ടുപുരയ്ക്ക് സമീപം സുലൈമാന്‍ തെരുവില്‍ ഹബീബ് എന്ന സജീര്‍ (29), സഹോദരന്‍ റഫീഖ് (24), വള്ളക്കടവ് പുത്തന്‍ റോഡ് ജങ്ഷനില്‍ പള്ളത്ത് വീട്ടില്‍ അബ്ബാസ് എന്ന ഹുസയ്ന്‍ അബ്ബാസ് (25) എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി ഷഫീഖ് വിചാരണാ മധ്യേ മരി ച്ചു. പ്രതികള്‍ക്കുള്ള ശിക്ഷ 13ന് പ്രഖ്യാപിക്കും. പ്രതികളെ ജഡ്ജി പി എന്‍ സീത ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. 2010 സപ്തംബര്‍ 6ന് ഉച്ചക്ക് 2.15 ന് ആണ് കൊല നടന്നത്. കൊല്ലപ്പെട്ട സെയ്ദലി പ്രതികളുടെ ബന്ധുവായ സത്താറിനെ 2008 ല്‍ ഈഞ്ചക്കല്‍ ബാറില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ദൃക്‌സാക്ഷികളായ 9 പേരില്‍ സഹോദരി നബീസത്തും മകള്‍ മെഹര്‍ ജാനും ഒഴികെയുള്ള 7 പേര്‍ വിചാരണാ വേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. പ്രതികളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളിലും വസ്ത്രങ്ങളിലും ഉണ്ടായിരുന്ന രക്തക്കറ സെയ്ദലിയുടെ രക്തമാണെന്ന് രാസപരിശോധനയില്‍ തെളിഞ്ഞത് നിര്‍ണായക തെളിവായി മാറി.
ഫോര്‍ട്ട് പോലിസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ സലാഹുദ്ദീന്‍ ഹാജരായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss