|    Apr 20 Fri, 2018 5:03 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സെമിയുറപ്പിക്കാന്‍ കൊമ്പന്‍മാര്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരേ കൊല്‍ക്കത്ത: ഐഎസ്എല്‍ മല്‍സരങ്ങള്‍ അതിന്റെ പ്രാഥമിക റൗണ്ട്

Published : 29th November 2016 | Posted By: SMR

എന്‍പി അനൂപ്

പോരാട്ടങ്ങള്‍ വിട്ട് അവസാനലാപ്പിലേക്ക്. ഇനിയുള്ളത് സെമിലക്ഷ്യമാക്കിയ പോരാട്ടങ്ങള്‍ മാത്രം. മുംബൈ സിറ്റി എഫ്‌സി മാത്രമാണു സെമി ഉറപ്പാക്കിയ ടീം.  ബ്ലാസ്‌റ്റേഴ്‌സിനെതിരെ ലീഗില്‍ തങ്ങളുടെ ഹോം മല്‍സരമെന്ന ആനുകൂല്യവുമായി രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തിലിറങ്ങുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് സമനില നേടിയാലും സെമിഫൈനലിലേക്കു ചുവടുറപ്പിക്കാം. ജയത്തിലുപരി തോല്‍ക്കാതിരുക്കുയാണ് അഭികാമ്യം എന്ന തിരിച്ചറിവിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ ലീഗ് റൗണ്ടിലെ അവസാന എവേ മത്സരത്തിനിറങ്ങുന്നത്. ഇന്നത്തേതടക്കമുള്ള ബാക്കി രണ്ടു മല്‍രങ്ങള്‍ തോല്‍ക്കാതിരുന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു സെമി കളിക്കാം എന്നുകണക്കുട്ടികൊണ്ട് തന്നെയാണ്  കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിനിറങ്ങുന്നത്. ചൊവ്വാഴ്ച രാത്രി ഏഴിന് കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം നടക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാനമത്സരം കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ്. ഒരു ജയവും സമനിലയും ടീമിനെ സെമിയിലെത്തിക്കും എന്ന സാഹചര്യമുള്ളപ്പോള്‍ ഈ അനുകൂല ഘടകം ടീമിന് ആശ്വാസമാണ. പക്ഷെ ഇന്ന് പരാജയം പിണഞ്ഞാല്‍ ബ്ലാസ്‌റ്റോഴ്‌സിന്റെ സെമി സ്വപനങ്ങള്‍ക്കുള്ള വലിയ തിരിച്ചടിയായേക്കും. 12 കളികള്‍ പിന്നിട്ടപ്പോല്‍ 18 പോയന്റാണ് ഇരുടീമുകള്‍ക്കമുള്ളത്. കൊല്‍ക്കത്തയ്ക്ക് സ്വന്തം ഗ്രൗണ്ടില്‍ പുണെക്കെതിരെയാണ് അവസാന മത്സരം. അഞ്ച് ജയവും നാല് തോല്‍വിയും മൂന്ന് സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. നാല് ജയവും രണ്ട് തോല്‍വിയുമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. തുടര്‍ച്ചയായി നാല് ഹോം മത്സരങ്ങള്‍ ജയിച്ച റെക്കോഡ് ബ്ലാസ്‌റ്റേഴ്‌സിനുള്ളപ്പോള്‍ എവേ മത്സരങ്ങളില്‍ മോശം പ്രകടങ്ങളുടെ കഥയാണ് പറയാനുള്ളത്. .12 മത്സരങ്ങളില്‍ നാല് ജയം, ആറ് ,സമനില, രണ്ട് തോല്‍വി എന്ന നിലയില്‍ 18 പോയിന്റ് മുന്‍ ചാമ്പ്യന്മാര്‍ നേടിയിട്ടുണ്ട്. ഇന്ന് ജയം അല്ലെങ്കില്‍ സമനില മാത്രം മതി കൊല്‍ക്കത്തയ്ക്ക് സെമി ഫൈനലില്‍ കാലുകുത്താന്‍. മറുവശത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിനും 12 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയം, മൂന്നു സമനില, നാല് തോല്‍വി എന്ന നിലയില്‍ 18 പോയിന്റ് ലഭിച്ചിട്ടുണ്ട്. ഇന്ന് ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സും സെമിസാധ്യത സജീവമാക്കും.
കൊല്‍ക്കത്ത ഇതുവരെ 15 ഗോളുകള്‍ അടിക്കുകയും 13 എണ്ണം വഴങ്ങുകയും ചെയ്തിട്ടുണ്ട്.  ബ്ലാസറ്റേഴ്‌സ് 11 ഗോളുകള്‍ അടിച്ചപ്പോള്‍  14 ഗോളുകളാണ് വഴങ്ങിയിട്ടുള്ളത്. മുംബൈ സിറ്റിയോടേറ്റ വന്‍ തോല്‍വി കേരളത്തിന്റ ശരാശരി മൈനസ് മൂന്നിലേക്ക് താഴ്ത്തിയിരുന്നു.
ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് തോറ്റാല്‍ ഡിസംബര്‍ നാലിനു കൊച്ചിയിലെ നോര്‍ത്ത് ഈസ്റ്റിനെതിരെയുള്ള കളി ബ്ലാസ്‌റ്റേഴ്‌സിന് ജീവന്മരണ പോരാട്ടമായി മാറും.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സ്പാനീഷ് പരിശീലകന്‍ ഹോസെ മൊളിനൊ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഓരോ മത്സരങ്ങള്‍ കഴിയുന്തോറും ടീമും താരങ്ങളും വളരെയേറെ പുരോഗമിച്ചിരുന്നുവെന്നാണ്.
എന്നാല്‍ പ്രമുഖ താരങ്ങളുടെ അസുഖവും പരുക്കും കൊല്‍ക്കത്തയ്ക്ക് തലവേദന ഉണ്ടാക്കും. കൊല്‍ക്കത്തയുടെ മിഡ് ഫീല്‍ഡര്‍ സമീഗ് ഡ്യൂറ്റി പനി ബാധിതനാണ്. അതേപോലെ സ്റ്റീഫന്‍ പിയേഴ്‌സണും ലാല്‍റിന്‍ഡക റാല്‍ട്ടെയും പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലുമാണ്.
വിങ്ങര്‍മാരായ വിനീതും റാഫിയും മുന്നേറ്റത്തിലെ ബെല്‍ഫോര്‍ട്ടിനും ഡങ്കന്‍ നാസോണിനുമൊപ്പം ചേര്‍ന്നുള്ള ആക്രമണനിരയാണ് കേരളത്തിന്റേത്. എന്നാല്‍ ശക്തമായ മധ്യമുന്നേറ്റനിരയുള്ള കൊല്‍ക്കത്തക്കെതിരെ ഇതേ രീതിതുടരാന്‍ സാധ്യതയില്ല. പ്രതിരോധത്തിലൂന്നിയ തന്ത്രമായിരിക്കും കേരളം കളത്തിലിറങ്ങുക. ഈ സാഹചര്യത്തില്‍ മധ്യനിരയില്‍ റാഫിക്ക് പകരം  മറ്റൊരു താരത്തെ പരീക്ഷിച്ചേക്കും. നിര്‍ണായകമായ മല്‍സരത്തില്‍ കാര്യമായൊരു മാറ്റത്തിനു മുതിരാല്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീഫ് കോപ്പല്‍ തയാറാകുമോയെന്ന് കണ്ടുതന്നെ അറിയേണ്ടി വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss