|    Jun 23 Sat, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സെമിയിലേക്ക് കുതിച്ച് ഫെഡററും വാവ്‌റിങ്കയും

Published : 25th January 2017 | Posted By: fsq

 

മെല്‍ബണ്‍: സ്വിസര്‍ലാന്റിന്റെ ഇതിഹാസതാരവും മുന്‍ലോക ഒന്നാം നമ്പര്‍ താരവുമായ റോജര്‍ ഫെഡറര്‍ ആസ്‌ത്രേലിയന്‍ ഓപണിന്റെ സെമിയില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറേയെ അട്ടിമറിച്ചെത്തിയ ജര്‍മനിയുടെ മിഷ സ്വറേവിനെയാണ് ക്വാര്‍ട്ടറില്‍ ഫെഡറര്‍ തുരത്തിയത്. 92 മിനിറ്റ് മാത്രം നീണ്ട് നിന്ന പോരാട്ടത്തില്‍ 6-1, 7-5, 6-2 എന്ന സ്‌കോറിനാണ് ഫെഡറര്‍ വിജയം കൊയ്തത്. 17 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഫെഡര്‍ തന്റെ 18ാം കിരീട നേട്ടമാണ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്. മറ്റൊരു മല്‍സരത്തില്‍ സ്വിസര്‍ലാന്റ് സൂപ്പര്‍താരം വാവ്്‌റിങ്കയും സെമി ഫൈനലില്‍ പ്രവേശിച്ചു. നാലാം സീഡ് താരമായ വാവ്‌റിങ്ക 12ാം സീഡായ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങയെയാണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 7-6, 6-4, 6-3. സെമി ഫൈനലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഫെഡററും വാവ്‌റിങ്കയും പോരടിക്കും.വനിത സിംഗിള്‍സില്‍ അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്യംസും സെമിയും കടന്നു. ക്വാര്‍ട്ടറില്‍ 24ാം സീഡായ റഷ്യന്‍ താരം അനസ്താസ്യ പവ്‌ല്യുചെങ്കോവയെയാണ് വീനസ് മുട്ടുകുത്തിച്ചത്. സ്‌കോര്‍ 6-4, 7-6. 2003 ന് ശേഷം വീനസിന്റെ ആദ്യ സെമി പ്രവേശനം കൂടിയാണിത്. എന്നാല്‍ ഏഴാം സീഡായ സ്പാനിഷ് താരം ഗബ്രീല്‍ മുഗുറുസയ്ക്ക് ക്വാര്‍ട്ടറില്‍ അടിതെറ്റി.  അമേരിക്കയുടെ കോക്കോ വാന്‍ഡെവെഗാണ് മുഗുറുസയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സീഡില്ലാ താരം കൂടിയായ വാന്‍ഡെവെഗ് നാലാം സീഡുകാരി മുഗുറുസയെ തകര്‍ത്തത്. സ്‌കോര്‍ 6-4, 6-0.മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ സഖ്യം മൂന്നാംറൗണ്ടില്‍ കടന്നു. ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗിനൊപ്പം മല്‍സരിച്ച സാനിയ ചൈനീസ്-ഓസ്ട്രിയന്‍ ജോടിയായ സെങ്‌പെയ ടീമിനെ 2-6, 6-3, 10-6നു മറികടക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss