|    May 30 Tue, 2017 2:44 pm
FLASH NEWS

സെബ്രനിച്ച വംശഹത്യ: 127 പേരുടെ സംസ്‌കാരം നാളെ

Published : 10th July 2016 | Posted By: SMR

സരയെവോ: 1995ലെ സെബ്രനിച്ച വംശഹത്യയില്‍ കൊല്ലപ്പെട്ട, അടുത്തിടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ 127 പേര്‍ക്ക് ബോസ്‌നിയന്‍ ജനത ആദരാഞ്ജലികളര്‍പ്പിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മധ്യബോസ്‌നിയന്‍ നഗരം വിസോകോയില്‍ നിന്ന് തലസ്ഥാനമായ സരയെവോയിലെത്തിച്ചു. നാളെയാണ് ഇവരുടെ സംസ്‌കാരച്ചടങ്ങുകള്‍.
യുഎന്‍ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിരുന്ന സെബ്രനിച്ചയില്‍ 1995 ജൂലൈയില്‍ ബോസ്‌നിയയിലെ സെര്‍ബ് സേനയുടെ ആക്രമണത്തില്‍ 8000ഓളം ബോസ്‌നിയന്‍ മുസ്‌ലിം വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അടക്കംചെയ്ത കൂട്ടക്കുഴിമാടങ്ങളില്‍ എല്ലാ വര്‍ഷവും കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ നടത്തുന്ന പരിശോധനകളിലായി നൂറുകണക്കിനു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 100ഓളം കൂട്ടക്കുഴിമാടങ്ങളാണ് ഫോറന്‍സിക് വിദഗ്ധര്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. 127 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ 14കാരനായ അവദിജ മെമിക് ആണെന്ന് ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയതായി ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു.
സെബ്രനിച്ച സ്മാരകത്തില്‍, കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 6000ഓളം പേര്‍ക്കൊപ്പമാണ് പുതുതായി കണ്ടെത്തിയ മൃതദേഹങ്ങളും അടക്കം ചെയ്യുക. മൃതദേഹങ്ങളും വഹിച്ചുകൊണ്ട് സരയെവോയിലെത്തിയ വാഹനങ്ങള്‍ക്കു മുമ്പില്‍ ഉന്നതോദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളുമടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day