|    Oct 16 Tue, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സെപ്റ്റിക് ടാങ്ക് കുഴിയില്‍ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

Published : 19th September 2017 | Posted By: fsq

 

കോട്ടയം: സെപ്റ്റിക് ടാങ്കിനു വേണ്ടിയെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. ഒറവയ്ക്കല്‍ പൂതിരി പാറയില്‍ റജി-അനീറ്റ ദമ്പതികളുടെ ഏക മകന്‍ ഏബനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് കളിക്കുന്നതിനിടെ കുഴിയില്‍ വീഴുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വീട്ടില്‍ കളിച്ചുകൊണ്ടുനിന്ന കുട്ടിയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അനേഷണത്തിനിടെ വെള്ളക്കെട്ടില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ മണര്‍കാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അയര്‍ക്കുന്നം പോലിസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയി ല്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss