|    Oct 21 Sun, 2018 10:10 pm
FLASH NEWS

സെപ്റ്റിക്ടാങ്ക് മാലിന്യം റോഡിലേക്ക് ഒഴുക്കിയ നടപടി: നിരാഹാര സമരം നടത്തി

Published : 27th September 2017 | Posted By: fsq

 

കളമശ്ശേരി: കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിലെ സെപ്റ്റിടാങ്ക് മാലിന്യം റോഡിലേക്ക് ഒഴുക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ വി എസ് അബൂബക്കര്‍ സ്ഥാപനത്തിന് മുന്‍പില്‍ നിരാഹാര സമരം നടത്തി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മാലിന്യം ഒഴുക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് സ്ഥാപനം അടച്ച് പുട്ടാന്‍ നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കി. കഴിഞ്ഞ 12 ന് ആണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും സെപ്റ്റിടാങ്ക് മാലിന്യം കാനയിലേക്ക് ഒഴുക്കിയത്. ഇതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും കഴിഞ്ഞ 13 ന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച സെപ്റ്റിക് ടാങ്കില്‍ മാലിന്യം നിറഞ്ഞതിനെ തുടര്‍ന്ന് താല്‍കാലികമായി ഉണ്ടാക്കിയ കുഴിയിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടയില്‍ കുഴി നിറഞ്ഞ് മാലിന്യം റോഡിലേക്ക് ഒഴുകി. മാലിന്യത്തില്‍ നിന്ന് ഉയര്‍ന്ന അസഹ്യമായ ദുര്‍ഗന്ധം പ്രദേശവാസികള്‍ക്കും വഴിയാത്രകാര്‍ക്കും ദുരിതമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി വിണ്ടും എത്തിയത്്്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനത്തിലെ മാനേജ്‌മെന്റ് അധികൃതര്‍ റോഡിലേക്ക് ഒഴുക്കിയ മാലിന്യം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയെങ്കിലും ടാങ്കില്‍ നിറഞ്ഞ മാലിന്യം നീക്കം ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ വി എസ് അബൂബക്കര്‍ നിരാഹാര സമരം നടത്തിയത്. നിരാഹാര സമരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍ ഉദ്്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ സെക്രട്ടറി സി എസ് എ കരിം, സിപിഐ ലോക്കല്‍ സെക്രട്ടറി എം എ നൗഷാദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സബിന ജബ്ബാര്‍, കൗണ്‍സിലര്‍മാരായ കെ എ സിദ്ധീഖ്, മൈമുനത്ത് അഷറഫ്, ലീഗ് ടൗണ്‍ പ്രസിഡന്റ് പി എം എ ലത്തിഫ്  സംസാരിച്ചു. ഇന്നലെ വൈകീട്ട് നഗരസഭയില്‍ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സ്ഥാപനത്തിലെ മാലിന്യം നീക്കം ചെയ്യാന്‍ പത്ത് ദിവസം അനുവദിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss