|    Oct 16 Tue, 2018 2:03 pm
FLASH NEWS

സെപ്റ്റിക്ടാങ്ക് മാലിന്യം വീണ്ടും റോഡില്‍ ; പ്രതിഷേധവുമായി നാട്ടുകാര്‍

Published : 26th September 2017 | Posted By: fsq

 

കളമശ്ശേരി: കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിലെ സെപ്റ്റിക്ടാങ്ക് മാലിന്യം വീണ്ടും റോഡിലേക്ക് ഒഴുക്കിയ നടപടി നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. സെപ്റ്റിക് ടാങ്കില്‍ മാലിന്യം നിറഞ്ഞതിനെ തുടര്‍ന്ന് താല്‍കാലികമായി ഉണ്ടാക്കിയ കുഴിയിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടയില്‍ താല്‍കാലിക കുഴി നിറഞ്ഞാണ് മാലിന്യം റോഡിലേക്ക് ഒഴുകിയത്. മാലിന്യത്തില്‍ നിന്ന് ഉയര്‍ന്ന അസഹ്യമായ ദുര്‍ഗന്ധം പ്രദേശവാസികള്‍ക്കും വഴിയാത്രകാര്‍ക്കും ദുരിതമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനത്തിലെ മാനേജ്‌മെന്റ് അധികൃതര്‍ റോഡിലേക്ക് ഒഴുകിയ മാലിന്യം വെള്ളം ഉപയോഗിച്ച് കഴുകി. രണ്ടാഴ്ച മുന്‍പാണ് സ്ഥാപനത്തിലെ മാലിന്യം കാനയിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. അന്ന് പരിശോധനയ്ക്ക് എത്തിയ നഗരസഭ ഉദ്യോഗസ്ഥന് തിരിച്ചറിയല്‍ രേഖയില്ലന്ന് പറഞ്ഞ് പരിശോധിക്കാന്‍ അനുവദിക്കാതെ കോളജ് അധികൃതര്‍ പറഞ്ഞ് വിട്ടു. പിന്നീട് പോലിസ് എത്തി പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പിസിബി ഉദ്യോഗസ്ഥരും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന നടത്തിയെങ്കിലും നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ടാങ്കില്‍ നിറഞ്ഞ മാലിന്യം താല്‍ക്കാലികമായി ഉണ്ടാക്കിയ പത്തടിയോളം നീളം വരുന്ന കുഴിയിലേക്ക് നിരവധി മോട്ടറുകള്‍ ഉപയോഗിച്ച് മാറ്റുന്നതിനിടയില്‍ ആണ്  കുഴിനിറഞ്ഞ് റോഡിലേക്ക് ഒഴുകിയത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറ്റൊരു ഭാഗത്തും താല്‍കാലിക കുഴി എടുത്ത് മാലിന്യം നിറഞ്ഞ് മൂടിയിട്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപ പ്രദേശത്ത് പനിയും മഞ്ഞപ്പിത്തവും പലരിലും പിടിപെട്ടിട്ടുണ്ട്.  ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നത്തില്‍ ജില്ല കലക്ടര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss