|    Jul 24 Mon, 2017 10:21 pm
FLASH NEWS

സെപ്തംബര്‍ ഒന്നുമുതല്‍ കോര്‍പറേഷന്‍ പരിധിയിലെ ഓട്ടോകളില്‍ മീറ്റര്‍ നിര്‍ബന്ധം

Published : 15th July 2017 | Posted By: fsq

 

കൊല്ലം:കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരുടെ  മുഴുവന്‍ ഓട്ടോറിക്ഷകളും ആഗസ്ത് 15ന് മുമ്പ് സിറ്റി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മഞ്ഞ പെയിന്റ് അടിക്കുന്നതിന് തീരുമാനം.ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍തല ട്രാഫിക് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.  സെപ്തംബര്‍ ഒന്നു മുതല്‍ മുഴുവന്‍ ഓട്ടോറിക്ഷകളും സവാരി നടത്തുന്നതിന് മീറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചിരിക്കണം. കോര്‍പറേഷന്‍ പരിധിയ്ക്ക് പുറത്തുള്ള ഓട്ടോറിക്ഷകള്‍ സിറ്റിക്കുള്ളിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിന് സിറ്റി ട്രാഫിക്ക് പോലിസിനെയും ആര്‍ടിഒ യെയും യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ മേയര്‍ വി രാജേന്ദ്രബാബ അധ്യക്ഷത വഹിച്ചു. കമ്മീഷണര്‍ എസ് അജിതാബീഗം, ആര്‍ടിഒ ആര്‍ തുളസീധരന്‍പിള്ള, നഗരസഭാ നഗരസാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എസ് പ്രിയദര്‍ശനന്‍,എസിപി ജോര്‍ജ്ജ് കോശി, ട്രാഫിക് എസ് ഐ എം അന്‍വര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ശരത്ചന്ദ്രന്‍ , ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സാന്ദ്രാജോണ്‍, പിഡബ്ല്യുഡി എന്‍എച്ച് വിഭാഗം അസി. എന്‍ജിനീയര്‍ എ ആന്‍സി, നഗരസഭാ അഡീഷനല്‍ സെക്രട്ടറി എസ് അനു,ഓട്ടോറിക്ഷാ തൊഴിലാളി സംഘടന നേതാക്കളായ ജി ലാലുമണി, ആര്‍ വിജയന്‍, ബി ശങ്കര്‍, എച്ച് അബ്ദുല്‍ റഹ്മാന്‍, ഡി ഗീതാകൃഷ്ണന്‍, വി എസ് ജോണ്‍സണ്‍, തയ്യില്‍ ബി കെ ജയമോഹന്‍, അജിത്ത് അനന്തകൃഷ്ണന്‍,  ശശി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക