|    Oct 18 Wed, 2017 2:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സെന്‍സസ് ഡ്യൂട്ടിക്കിടെ അധ്യാപിക ട്രെയിനിടിച്ച് മരിച്ചു

Published : 14th December 2015 | Posted By: SMR

പാപ്പിനിശ്ശേരി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള സെന്‍സസ് ഡ്യൂട്ടിക്കിടെ അധ്യാപിക ഭര്‍ത്താവിനു മുന്നില്‍ ട്രെയിനിടിച്ചു മരിച്ചു. പാപ്പിനിശ്ശേരി എല്‍പി സ്‌കൂളിലെ അധ്യാപിക അരോളിയിലെ എ വി ഹേമലത(55) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനടുത്ത പഴഞ്ചിറയിലായിരുന്നു സംഭവം.
സെന്‍സസ് ഡ്യൂട്ടിക്കായി രാവിലെ ഭര്‍ത്താവ് കൊളങ്ങരേത്ത് നാരായണനൊപ്പം റെയില്‍വേ ലൈനിനു സമീപത്തെ വീടുകളില്‍ കണക്കെടുപ്പ് നടത്തുകയായിരുന്നു. റെയില്‍വേ ലൈനിനു സമീപത്തെ ഒരു വീട്ടില്‍നിന്ന് കണക്കെടുത്ത ശേഷം മറ്റൊരു വീട്ടിലേക്കു പാളത്തിനരികിലൂടെ നടന്നുപോകവേ മംഗളൂരു ഭാഗത്തുനിന്നു വന്ന ട്രെയിന്‍ ഹേമലതയെ ഇടിക്കുകയായിരുന്നു. അരോളിയിലെ പരേതനായ അനന്തന്‍ നായര്‍-ശാന്തമ്മ ദമ്പതികളുടെ മകളാണ്. പുതിയതെരു നിത്യാനന്ദ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി വിനയ് ഏക മകനാണ്. സഹോദരങ്ങള്‍: പുഷ്പലത, കനകലത , ഉണ്ണികൃഷ്ണന്‍ . സംസ്‌കാരം ഇന്നുച്ചയ്ക്ക് രണ്ടിന് അരോളിയിലെ സമുദായ ശ്മശാനത്തില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക