|    May 26 Fri, 2017 1:07 pm
FLASH NEWS

സെന്‍സര്‍ ബോര്‍ഡ് പുനസ്സംഘടനയ്ക്ക് സമിതി

Published : 2nd January 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് നവീകരിക്കാന്‍ പ്രമുഖ സംവിധായകന്‍ ശ്യാം ബെനഗലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ചലച്ചിത്രകാരന്‍ രാകേഷ്, ഓംപ്രകാശ് മെഹ്‌റ, അദ്മന്‍ പീയൂഷ് പാണ്ഡെ, ചലച്ചിത്ര നിരൂപകന്‍ ഭാവന സൊമായ, ദേശീയ ചലച്ചിത്ര വികസന കൗ ണ്‍സില്‍ എംഡി നീനലാത്ത് ഗുപ്ത, ജോയിന്റ് സെക്രട്ടറി സഞ്ജയ് മൂര്‍ത്തി എന്നിവരാണ് മറ്റംഗങ്ങള്‍.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് സമിതിയെ പ്രഖ്യാപിച്ചത്. സെന്‍സ ര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അടുത്തിടെ വിവാദമായിരുന്നു. ചലച്ചിത്ര മേഖലയില്‍ സര്‍ഗാത്മക പ്രതിഭകള്‍ക്കു നല്‍കുന്ന പ്രാമുഖ്യം, വിവിധ രാജ്യങ്ങളിലെ മാതൃകകള്‍, സിനിമാട്ടോഗ്രാഫ് നിയമത്തിന്റെ നടപടിക്രമങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ചു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ റിപോര്‍ട്ട് നല്‍കാനാണ് സമിതി രൂപീകരിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day