|    Dec 15 Fri, 2017 9:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരേ ഹരജി

Published : 6th December 2017 | Posted By: kasim kzm

എസ് ദുര്‍ഗ’ സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരേ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും നിര്‍മാതാവ് ഷാജി മാത്യുവും ഹൈക്കോടതിയെ സമീപിച്ചു. 1983ലെ സിനിമാട്ടോഗ്രാഫ് (സര്‍ട്ടിഫിക്കേഷന്‍) നിയമത്തിലെ 33ാം വകുപ്പ് ലംഘിച്ചെന്ന് ആരോപിച്ചാണു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ അനുമതി റദ്ദാക്കിയത്. സ്ത്രീകളെ ആദരിക്കുന്നുവെന്നു പറയുന്നതിനൊപ്പം സ്ത്രീകളെ അവഹേളിക്കുന്നതിലെ വൈരുധ്യം തുറന്നുകാട്ടുന്ന സിനിമയ്ക്കു നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നതായി ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക