|    Jul 24 Mon, 2017 6:14 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സെന്‍സര്‍ ബോര്‍ഡ് ഉത്തരവിന് സ്‌റ്റേ

Published : 24th August 2016 | Posted By: SMR

കൊച്ചി: ചലച്ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍  സ്വകാര്യ ഡിജിറ്റല്‍ സര്‍വീസ് ദാതാക്കള്‍ മുഖേന സമര്‍പ്പിക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചലച്ചിത്രങ്ങള്‍ ക്യൂബ്, യുഎഫ്ഒ തുടങ്ങിയവ മുഖേന സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തിനാണ് ഒരുമാസത്തേക്ക് സ്റ്റേ. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി അനില്‍ തോമസ് നല്‍കിയ ഹരജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
സ്വകാര്യ ഡിജിറ്റല്‍ സര്‍വീസ് ദാതാക്കള്‍ വഴി സിനിമ സെന്‍സര്‍ ചെയ്യാന്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നിലവിലുള്ള സംവിധാനം തുടരണമെന്നും ചൂണ്ടിക്കാട്ടി ചേംബര്‍ അധികൃതര്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന് കത്തയച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക