|    Apr 25 Tue, 2017 4:26 am
FLASH NEWS

സെന്‍സര്‍ ചെയ്യേണ്ടത് ടിവി പരിപാടികള്‍: അടൂര്‍

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: സിനിമയല്ല; ടിവി പരിപാടികളാണ് സെന്‍സര്‍ ചെയ്യേണ്ടതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കേസരി ഹാളില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിയേറ്ററുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തണം.
മോശം തിയേറ്ററുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. ഇവിടത്തെ 70 ശതമാനം തിയേറ്ററുകളും മോശമാണ്.  ഈ സാഹചര്യം മാറണം. ദോഷകരമായ കാര്യങ്ങളെല്ലാം എഴുതിക്കാണിക്കേണ്ടത് സിനിമയിലല്ല. പുകവലി ദോഷമാണെങ്കില്‍ അത് നിരോധിക്കണം. പകരം അത് സിനിമയില്‍ എഴുതിക്കാണിച്ചാല്‍ എന്തു പരിഹാരമാണെന്നും അടൂര്‍ ചോദിച്ചു.
മലയാള സിനിമയുടെ സമഗ്രപുരോഗതിക്കായി, താന്‍ ചെയര്‍മാനായ കമ്മിറ്റി തയ്യാറാക്കി, കഴിഞ്ഞ സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ട് ഏതോ ഫയലില്‍ ഒളിച്ചിരിക്കുകയാണ്. റിപോര്‍ട്ട് സ്വീകരിച്ചതായും അംഗീകരിച്ചതായുമൊക്കെ മന്ത്രിമാര്‍ പ്രസംഗിച്ചു നടന്നതല്ലാതെ ഇതുസംബന്ധിച്ച ഉത്തരവൊന്നും ഇതുവരെ ഇറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day