|    Aug 18 Sat, 2018 5:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സെന്‍സര്‍ഷിപ്പ്; ചൈനയിലേക്ക് പുതിയ സെര്‍ച്ച് എന്‍ജിനുമായി ഗൂഗ്ള്‍

Published : 3rd August 2018 | Posted By: kasim kzm

ബെയ്ജിങ്: ഗൂഗ്ള്‍ ചൈനയിലെ സെന്‍€സര്‍ഷിപ്പ് നിയമം അംഗീകരിക്കുന്ന സെര്‍ച്ച് എന്‍ജിന് രൂപം നല്‍രുകുന്നകായി റിപോര്‍ട്ട്. സ്വതന്ത്ര ആശയവിനിമയം നിയന്ത്രിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് 2010ലാണ് ഗൂഗ്ള്‍ സെര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
മനുഷ്യാവകാശങ്ങളും മതവും തടയുന്ന ഡ്രാഗണ്‍ ഫ്‌ളൈ എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയുടെ പ്രവര്‍ത്തനത്തിലാണ് ഗൂഗ്‌ളെന്നും പദ്ധതി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനത്തിന് ഇടയാക്കുമെന്നും ഓണ്‍ലൈന്‍ മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രം ഈ റിപോര്‍ട്ട് തള്ളി.
അതേസമയം, ഗൂഗഌനെതിരായ പ്രചാരണത്തില്‍ മറുപടിയുമായി ഗൂഗ്ള്‍ രംഗത്തെത്തി. ചൈനയില്‍ തങ്ങള്‍ ഗൂഗ്ള്‍ ട്രാന്‍സിലേറ്റ്, ഫയല്‍സ് ഗോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ നല്‍കിവരുന്നുണ്ട്. ജെഡി.കോം പോലുള്ള കമ്പനികളില്‍ നിക്ഷേപവും ഉണ്ട്. എന്നാല്‍, ഊഹാപോഹങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.
2017ല്‍ ഗൂഗ്ള്‍ സിഇഒ സുന്ദര്‍ പിച്ചൈ ചൈനീസ് സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രാഗണ്‍ ഫ്‌ളൈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss