|    Oct 21 Sat, 2017 9:34 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ അവസരം

Published : 1st November 2015 | Posted By: SMR

തിരുവനന്തപുരം: 2008-09 അധ്യയന വര്‍ഷത്തില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് (ഫ്രഷ്) അവാര്‍ഡ് ചെയ്തവരും വരുംവര്‍ഷങ്ങളില്‍ പുതുക്കാത്തതുമായ വിദ്യാര്‍ഥികള്‍ക്ക് (2009-10, 2010-11, 2011-12, 2012-13) സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ഒന്ന്, രണ്ട്, മൂന്ന്, നാല് റിന്യൂവലുകള്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ ലഭിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഒന്നാം റിന്യൂവലിന് (രണ്ടാമത്തെ വര്‍ഷത്തേത്) 2008-09 അധ്യയന വര്‍ഷത്തില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ നേടിയിരിക്കണം, രണ്ടാം റിന്യൂവലിന് (മൂന്നാമത്തെ വര്‍ഷത്തേത്) 2009-10 അധ്യയന വര്‍ഷത്തില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ നേടിയിരിക്കണം. മൂന്നും, നാലും റിന്യൂവലികള്‍ക്ക് അപേക്ഷിക്കാനും മുന്‍ വര്‍ഷങ്ങളില്‍ 60 ശതമാനം മാര്‍ക്കോ അതിനുമുകളിലോ നേടിയിരിക്കണം. അപേക്ഷകളുടെ ഹാര്‍ഡ്‌കോപ്പിയാണ് ലഭ്യമാക്കേണ്ടത്. ഡിസിഇ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ www.-dcescholarship.kerala.gov.in ല്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റിലാണ് അപേക്ഷിക്കേണ്ടത്. നാല് റിന്യൂവലികള്‍ക്കും പ്രത്യേകം പ്രത്യേകം അപേക്ഷ വേണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക