|    Oct 19 Fri, 2018 2:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സെന്‍കുമാറിന്റെ നിയമനം വൈകുന്നുവെന്ന് : ഹരജി തീര്‍പ്പാക്കി

Published : 26th September 2017 | Posted By: fsq

 

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ നിയമിക്കുന്നതു വൈകുന്നത് ചോദ്യംചെയ്ത് നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. സെന്‍കുമാര്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരം എന്നിവരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു ഡിവിഷന്‍ ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്. നിയമനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സതീഷ് വസന്ത് എന്നയാളാണു ഹരജി നല്‍കിയത്.ചീഫ് ജസ്റ്റിസ് പട്ടിക അംഗീകരിക്കപ്പെടുകയാണെങ്കില്‍ നിയമനം ശുപാര്‍ശ ചെയ്ത് രാഷ്ട്രപതിക്കു സമര്‍പ്പിക്കലാണ് അടുത്ത നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss