|    Feb 20 Tue, 2018 3:25 am
FLASH NEWS
Home   >  Kerala   >  

സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

Published : 12th May 2017 | Posted By: shins

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് അഞ്ചു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഡിജിപി ടിപി സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. സ്ഥലം മാറ്റപ്പെട്ട ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് നടപടി. സ്ഥലം മാറ്റ ഉത്തരവ് നിലനില്‍ക്കെ ഇന്നലെയും ബീന ടി ബ്രാഞ്ചിലെ കസേരയിലാണ് ഇരുന്നത്. സ്ഥലം മാറ്റിയ ഉത്തരവ് നടപ്പായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. സെന്‍കുമാര്‍ സ്ഥലം മാറ്റിയവരില്‍ അഞ്ചില്‍ നാലുപേരും ഇന്നലെ ചുമതലയേറ്റിരുന്നില്ല. ബീനയ്ക്ക് പകരം നിയമിച്ച സുരേഷ്‌കൃഷ്ണ എപി ബറ്റാലിയനിലെ ചുമതലയൊഴിഞ്ഞ് പോലീസ് ആസ്ഥാനത്ത് റിപോര്‍ട്ട് ചെയ്‌തെങ്കിലും ചുമതലയേല്‍ക്കാനായിരുന്നില്ല.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss