|    Jul 28 Fri, 2017 4:41 am
FLASH NEWS
Home   >  Kerala   >  

സെന്‍കുമാറിനെതിരേ കോടതിയെ സമീപിക്കും: എസ്ഡിപിഐ

Published : 11th July 2017 | Posted By: shins


കോഴിക്കോട്:  മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചു മതസ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശം നടത്തിയ സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിക്കുമെന്ന്  എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. സംഘപരിവാര നേതാക്കളുടെ ഭാഷയിലാണ് മുന്‍ പോലീസ് മേധാവി സംസാരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് സെന്‍കുമാറിന്റെ കാലയളവിലാണ് എന്നത് കൂടുതല്‍ ദുരൂഹമാണ്. ഇന്റലിജന്‍സ് മേധാവിയായിരുന്നപ്പോഴാണ് തേജസ് ദിനപത്രത്തിനെതിരേ സത്യവിരുദ്ധമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കി പത്രത്തെ തകര്‍ക്കാന്‍ നോക്കിയത്. സെന്‍കുമാറിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ യുഎപിഎ കേസുകളും പുനപരിശോധിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാവണമെന്നും  സെന്‍കുമാറിനെതിരേ കേസെടുക്കണമെന്നും അജ്മല്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക