|    Dec 12 Wed, 2018 8:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സെന്‍കുമാറിനെതിരേ അന്വേഷണം നടക്കുന്നുവെന്നു സര്‍ക്കാര്‍

Published : 28th November 2018 | Posted By: kasim kzm

കൊച്ചി: ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണനെ വ്യാജ കേസില്‍ കുടുക്കാ ന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരേ അന്വേഷണം നടക്കുകയാണെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു.
തന്നെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാക്കാന്‍ ശുപാര്‍ശയുണ്ടായിട്ടും തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. അന്വേഷണം നടക്കുന്നതിനാല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെ ന്‍കുമാറിനെ നിയമിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ന ല്‍കിയ പരാതിയില്‍ ഏഴാം എതിര്‍കക്ഷിയാണ് സെന്‍കുമാറെന്നു സത്യവാങ്മൂലത്തി ല്‍ പറയുന്നു. നമ്പി നാരായണനെതിരായ ചാരക്കേസിന്റെ അന്വേഷണച്ചുമതല സെന്‍കുമാറിന് ഉണ്ടായിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേസില്‍ തുടരന്വേഷണത്തിന് അനുമതി വാങ്ങിയത് സെന്‍കുമാറാണ്. സെന്‍കുമാര്‍ മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്ത ന ല്‍കിയതിലൂടെ കനത്ത മാനനഷ്ടമുണ്ടായി എന്നാണ് നമ്പി നാരായണന്റെ പരാതിയിലുള്ളത്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി. പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാവാതെ കെഎടി അംഗമായി നിയമിക്കാനാവില്ലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. കെഎടി അംഗമായി നിയമിക്കാന്‍ താനുള്‍പ്പെട്ട പട്ടിക 2016 ഒക്ടോബറില്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന സെലക്ഷന്‍ സമിതി അന്തിമമാക്കിയിരുന്നതായി സെന്‍കുമാറിന്റെ ഹരജിയില്‍ പറയുന്നു. ഈ പട്ടികയിലുണ്ടായിരുന്ന വി സോമസുന്ദരത്തിന് ഈ വര്‍ഷം ജനുവരി 31ന് നിയമനം ലഭിച്ചു.
എന്നാല്‍, സര്‍ക്കാര്‍ തന്നോടു വിവേചനം കാട്ടുന്നു. തനിക്കെതിരേ നിരന്തരം കേസുകള്‍ നല്‍കി കെഎടി അംഗമാകുന്നത് ബോധപൂര്‍വം തടയാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടമാണ് തനിക്കുണ്ടാകുന്നത്. അതിനാ ല്‍, നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹരജി നല്‍കിയിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss