|    Feb 26 Mon, 2018 1:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സെന്‍കുമാര്‍ കേസ് : കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു

Published : 10th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ടി പി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു പുനര്‍നിയമിക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കുന്നത് വൈകിച്ച കേസില്‍ കേരള സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രിംകോടതി അവസാനിപ്പിച്ചു. സെന്‍കുമാറിന് നിയമനം നല്‍കിയെന്ന് കേരള സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിട്ടും പുനര്‍നിയമനം വൈകിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരേ സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് ഇന്നലെയാണു പരിഗണിക്കാനിരുന്നത്. ഈ കേസില്‍ തിങ്കളാഴ്ച തന്നെ നളിനി നെറ്റോ സുപ്രിംകോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു. നിയമോപദേശം കാത്തുനിന്നതിനാലാണ് നിയമനം വൈകിയതെന്നും കോടതിയോട് ബഹുമാനം മാത്രമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു  മാപ്പപേക്ഷ. സുപ്രിംകോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയും കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. വീണ്ടും നിയമിക്കണമെന്ന  ഉത്തരവ് രണ്ട് ആഴ്ചയോളം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയതിനെതിരേയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss