|    Jun 25 Mon, 2018 10:10 am
FLASH NEWS

സെന്റ് പോള്‍സ് സ്‌കൂളിലെ സമരം : വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിച്ചതിനെതിരേ രക്ഷിതാക്കള്‍ രംഗത്ത്‌

Published : 6th August 2017 | Posted By: fsq

 

ചേളാരി: കോഹിനൂറിലെ തേഞ്ഞിപ്പലം സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകസമരം മൂലം അനിശ്ചിതമായി അടച്ചിടാനിടയാക്കിയ സംഭവത്തില്‍ രക്ഷിതാക്കള്‍ രംഗത്ത്. സ്‌കൂളില്‍നിന്നും അഞ്ച് അധ്യാപകരേയും ഒരു അധ്യാപകേതര ജീവനക്കാരിയേയും പിരിച്ച് വിട്ടതിനെ തുടര്‍ന്ന്  പിരിച്ച്‌വിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാലയപരിസരത്ത് കേരളാ അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ 35ഓളം അധ്യാപകരാണ് ജൂലായ് 24ാം തിയതിമുതല്‍ സമരരംഗത്തുള്ളത്. അധ്യാപകരെ പിരിച്ച് വിട്ടതുമായുണ്ടായ പ്രശ്‌നം പരിഹരിക്കുവാന്‍ തിരൂരങ്ങാടി സിഐ വി ബാബുരാജിന്റെ നേതൃത്ത്വത്തില്‍ വ്യാഴാഴ്ച സ്‌കൂള്‍ അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാലാണ് അധികൃതര്‍ അനിശ്ചിതകാലത്തേക്ക് സ്‌കൂള്‍  അടച്ചത്. എന്നാല്‍ കഴിഞ്ഞ  45 വര്‍ഷമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഈ സ്ഥാപനത്തില്‍ നാളിതുവരെ ഒരുരാഷ്ട്രീയപാര്‍ട്ടിയും തൊഴിലാളിയൂണിയനും അവിടുത്തെ ഒരു വിഷയത്തിലും ഇടപെടാറില്ലെന്നും അക്കാദമിക് പോളിസിയുടെ ഭാഗമായി നിയമാനുസൃതം പിരിച്ചുവിട്ട സ്ഥിരപ്പെടുത്താത്ത അധ്യാപികമാരെ സംഘടനകളുടെ സമ്മര്‍ദ്ദത്താല്‍ തിരിച്ചെടുത്തെ അടങ്ങൂ എന്ന വാശിയിലാണ് സമരക്കാരെന്നും സെന്റ്‌പോള്‍സ് പാരന്റ്‌സ് അസോസിയേഷന്‍ അടിച്ചിറക്കിയ നോട്ടീസില്‍ പറഞ്ഞു. എല്‍കെജി മുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നഅവസ്ഥമാറ്റണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തു. സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളിലെ മാനേജ്‌മെന്റും അധ്യാപകരും തമ്മിലുള്ള പ്രശനം ഇരുവിഭാഗവും പരസ്പരം വിട്ടുവീഴ്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്ന് സ്‌കൂള്‍ അലുംനി അസോസിയേഷന്‍ ചെയര്‍മാന്‍ പി എം മുഹമ്മദാലി ബാബു ആവശ്യപ്പെട്ടു.  ദശാബ്ദങ്ങളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രശനങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു.    കെ പി മുഹമ്മദ് കുട്ടി, അബുലൈസ് തേഞ്ഞിപ്പലം, മജീദ് അരിയല്ലൂര്‍, താജു റഹിം, എന്‍ എം കരീം, പി പി എം ബഷീര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss