|    Aug 20 Sun, 2017 9:00 pm
FLASH NEWS

സെന്റ് ജോര്‍ജ് കോളജില്‍ ലഹരിക്കെതിരേ കാംപയിന്‍

Published : 3rd August 2017 | Posted By: fsq

 

ഈരാറ്റുപേട്ട: യുവജനങ്ങളിലെ ലഹരി ഉപയോഗത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോര്‍ജ് കോളജിലെ നാഷനല്‍ സര്‍വീസ് സ്‌കീമും കേരള എക്‌സൈസ് വിഭാഗത്തിന്റെ വിമുക്തിയുമായി ചേര്‍ന്ന് പുതിയ കര്‍മ പദ്ധതിക്ക് തുടക്കം കുറിച്ചു. കാംപസിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലുമായി ശക്തമായ ബോധവല്‍ക്കരണ പരിപാടികളാണ് സംഘം ലക്ഷ്യമിടുന്നത്. ഇതിന്റെ ഒന്നാംഘട്ടമെന്ന നിലയില്‍ കാംപസില്‍ ലഹരിവിരുദ്ധ പോസ്റ്റര്‍ മല്‍സരം നടത്തി. 150 വിദ്യാര്‍ഥികള്‍ ലഹരിക്കെതിരേ തയ്യാറാക്കിയ പോസ്റ്ററുകള്‍ വിവിധ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ചു വരുന്നു. കോളജില്‍ നടന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പ്രദര്‍ശനം നിരവധി യാത്രക്കാല്‍ സന്ദര്‍ശിച്ചു. കൂടാതെ ഈരാറ്റുപേട്ട ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്ന ബസ്സുകളില്‍ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന സ്റ്റിക്കറുകള്‍ വോളണ്ടിയേഴ്‌സ് പതിപ്പിക്കുകയുണ്ടായി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണമാണു രണ്ടാംഘട്ടം ലക്ഷ്യമിടുന്നത്.  പ്രവര്‍ത്തനങ്ങള്‍ക്കു നാഷനല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍മാരായ പ്രഫ. മിഥുന്‍ ജോണ്‍, പ്രഫ. സിനി ജേക്കബ്, അനന്തകൃഷ്ണന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക