|    Nov 24 Fri, 2017 5:42 am
FLASH NEWS

സെന്റ്‌പോള്‍ സമരം ഒത്തുതീര്‍ന്നു

Published : 11th August 2017 | Posted By: fsq

 

ചേളാരി: പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം അധ്യാപകര്‍ രണ്ടാഴ്ചയായി തേഞ്ഞിപ്പലം സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനു മുന്നില്‍ നടത്തി വരുന്ന സമരം ഒത്തു തീര്‍പ്പായി. പിരിച്ചു വിട്ടവര്‍ക്ക് കോഴിക്കോട്ടെ സെന്റ് ജോസഫ്, പ്രോവിഡന്‍സ് സ്‌ക്കൂളുകളില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് ഒത്തു തീപ്പു വ്യവസ്ഥയില്‍ മാനേജ്‌മെന്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം തീര്‍ന്നത്. സെന്റ് പോള്‍സ് സ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തിനു വഴിതെളിഞ്ഞത്. മാനേജ്‌മെന്റിന്റെ കോഴിക്കോട്ടെ ആസ്ഥാനത്തു വച്ചും കോഹിനൂര്‍ ലീ കാന്‍ജീസ് ഓഡിറ്റോറിയത്തിലുമായി നിരവധി തവണ സമര സമിതി പ്രതിനിധികളുമായും വിവിധ സംഘടനാ പ്രതിനിധി കളുമായും പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ പി എം മുഹമ്മദലി ബാബു,  പി രജീഷ്,  ടി കെ രാധാകൃഷ്ണന്‍,  ടി പി അമൃത് കുമാര്‍  ചര്‍ച്ച നടത്തി. ഒടുവില്‍ ഇന്നലെ ഇരുകൂട്ടരെയും സ്‌ക്കൂളില്‍ ഒന്നിച്ച് തിരുത്തി നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്.  ചര്‍ച്ചയില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ ചെയര്‍മാന്‍ പി എം മുഹമ്മദലി ബാബു അധ്യക്ഷത വഹിച്ചു. പി രജീഷ്, ടി കെ രാധാകൃഷ്ണന്‍,  ടി പി അമൃത് കുമാര്‍, മാനേജ്‌മെന്റ് പ്രതിനിധികളായ ബദനി കോര്‍പ്പറേറ്റ് മാനേജര്‍ സിസ്റ്റര്‍ സന്തോഷ് മറിഷ,  സിസ്റ്റര്‍ ഗ്രേസി ഇഗ്‌നേഷ്യസ്, സിസ്റ്റര്‍ ജൂഡി വര്‍ഗ്ഗീസ്,  പി ടി എ പ്രസിഡന്റ് ജോര്‍ജ് ജോസഫ്, സമര സമിതി നേതാക്കളായ വി സ്റ്റാലിന്‍,  വി പി സോമ സുന്ദരന്‍, രക്ഷിതാക്കളുടെ പ്രതിനിധി സക്കീര്‍ അഞ്ചലന്‍, സമരം നടത്തിയ അദ്ധ്യാപക സംഘടനാ നേതാക്കളായ പി ഡി ജോസഫ്,  ഗിരീഷ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക