|    Jul 23 Mon, 2018 8:57 pm
FLASH NEWS

സെന്റര്‍ സ്‌ക്വയര്‍ മാളില്‍ തീയറ്ററിന് എന്‍ഒസി നല്‍കില്ല: അഗ്നിശമന സേന

Published : 21st September 2017 | Posted By: fsq

 

കൊച്ചി: എംജി റോഡിലെ സെ ന്റര്‍ സ്‌ക്വയര്‍ മാളില്‍ 30 മീറ്റര്‍ ഉയരത്തില്‍ ആളുകള്‍ ഒത്തുചേരുന്ന തരത്തില്‍ സിനിമാ തീയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നിരാക്ഷേപ സാക്ഷ്യപത്രം (എന്‍ഒസി)നല്‍കാനാവില്ലെന്ന് അഗ്‌നിശമന സേനാ വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. അഗ്‌നിശമന സേനാ വിഭാഗത്തിന്റെ എന്‍ഒസിയില്ലാതെ സെന്റര്‍ സ്‌ക്വയര്‍ മാളിലെ ഉയര്‍ന്ന നിലകളില്‍ തീയറ്റര്‍ പ്രവര്‍ത്തിക്കരുതെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ പീവീസ് പ്രൊജക്ട്‌സ് സമര്‍പ്പിച്ച അപ്പീലിലാണ് അഗ്‌നിശമന സേന വിശദീകരണം നല്‍കിയത്. ഉത്തര്‍പ്രദേശിലെ നോയിഡ വ്യവസായ മേഖലയില്‍ 30 മീറ്റര്‍ ആളുകള്‍ ഒത്തുചേരുന്ന കെട്ടിടങ്ങള്‍ക്ക് അഗ്‌നിശമന സേനയുടെ അനുമതി നല്‍കിയിട്ടുണ്ടെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും നോയിഡ സന്ദര്‍ശിച്ചു നടത്തിയ പരിശോധനയില്‍ ഇത് തെറ്റാണെന്ന് മനസ്സിലായി. 30 മീറ്റര്‍ ഉയരത്തില്‍ അസംബ്ലി ഹാള്‍ അനുവദിക്കരുതെന്ന് ദേശീയ കെട്ടിട നിര്‍മാണ ചട്ടത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2016 ല്‍ ചട്ടം ഭേദഗതി വരുത്തിയിട്ടും ഇക്കാര്യത്തില്‍ മാറ്റം വരുത്തിയില്ല. പൊതുജന സുരക്ഷയെ മുന്‍നിറുത്തി തീപ്പിടിത്തം ഒഴിവാക്കാന്‍ അഗ്‌നിസുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പോലും കെട്ടിടങ്ങളുടെ ഉയര്‍ന്ന നിലകളില്‍ ആളുകള്‍ വിനോദത്തിനായി ഒത്തുചേരുന്നത് അനുവദിക്കുന്നില്ലെന്നും അഗ്നിശമന സേന അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss