|    Sep 20 Wed, 2017 12:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സെനഗല്‍ മിഡ്ഫീല്‍ഡര്‍ ഔസിന്‍ ഡോയെ ബ്ലാസ്‌റ്റേഴ്‌സില്‍

Published : 10th August 2016 | Posted By: SMR

കൊച്ചി: സെനഗല്‍ പ്രതിരോധനിരയിലെ മിഡ്ഫീല്‍ഡര്‍ ഔസിന്‍ ഡോയെയുമായി ഐഎസ്എല്‍ 2016നു വേണ്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു. പ്രതിരോധനിരയിലെ ഔസിന്‍ ഡോയെ മിഡ്ഫീല്‍ഡറായും സെന്റര്‍ ബാക്ക് ആയും കളിക്കാറുണ്ട്. ബെല്‍ജിയത്തില്‍ എസ് വി സുള്‍ട്ടെ വെയര്‍ജെമിനു വേണ്ടി 2013ല്‍ കളി തുടങ്ങിയ ഡോയെ ആര്‍ഡബ്ല്യുഡിഎം ബ്രസല്‍ എഫ്‌സി, വൈറ്റ്സ്റ്റാര്‍ ബ്രസല്‍ എന്നിവയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. അതിനുശേഷം 2015ല്‍ കിസില്‍-സാര്‍ എസ്‌കെ പെട്രോപൗലോവ്‌സ്‌ക് എഫ്‌സി എന്നിവയ്ക്കു വേണ്ടി ജഴ്‌സി അണിഞ്ഞു. ഇന്ത്യയില്‍ ആദ്യമാണെന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ഔസിന്‍ ഡോയെ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക