|    Oct 18 Thu, 2018 6:44 am
FLASH NEWS
Home   >  Sports  >  Cricket  >  

സെഞ്ച്വൂറിയനില്‍ ഇന്ത്യ പിടിമുറുക്കുന്നു; ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി

Published : 4th February 2018 | Posted By: vishnu vis


സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ഹാഷിം അംലയെ (23) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ക്വിന്‍ന്‍ ഡീകോക്കിനെ (20) യുസ്‌വേന്ദ്ര ചാഹല്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. നായകന്‍ മാര്‍ക്കറാമിനെയും (8) വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറെയും (0) കുല്‍ദീപ് യാദവ് കൂടാരം കയറ്റി. 23 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാല് വിക്കറ്റിന് 88 റണ്‍സെന്ന നിലയിലാണ് ആതിഥേയരുള്ളത്. സോണ്ടോ (21), ഡെപി ഡുമിനി (15) എന്നിവരാണ് ക്രീസില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss