|    Mar 24 Fri, 2017 12:03 am
FLASH NEWS

സെഞ്ച്വറി തികച്ച് സ്ഥാനാര്‍ഥിപ്പട്ടിക

Published : 1st May 2016 | Posted By: SMR

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചപ്പോള്‍ ജില്ലയില്‍ 11 മണ്ഡലങ്ങളിലേക്ക് ജനവിധി തേടുന്നവരുടെ എണ്ണം 100 തികഞ്ഞു.
പത്രിക പിന്‍വലിക്കാന്‍ ഇനിയും സമയമുണ്ടെന്നിരിക്കെയാണ് നൂറു തികച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തില്‍ 127 പേരായിരുന്നു പത്രിക നല്‍കിയിരുന്നത്.
അപരന്‍മാരും ഒന്നിലേറെ സെറ്റ് പത്രിക നല്‍കിയതും ഉള്‍പ്പെടെയായിരുന്നു ഇത്. ഇന്നലെ ഒന്നിലേറെ സെറ്റ് പത്രിക നല്‍കിയവരുടേതും അയോഗ്യതയുള്ളതുമായ പത്രികകള്‍ തള്ളിയതോടെയാണ് ജില്ലയിലെ സ്ഥാനാര്‍ഥികളുടെ എണ്ണം നൂറിലൊതുങ്ങിയത്.
അഴീക്കോട് മണ്ഡലത്തില്‍ പത്രിക നല്‍കിയ പി നിധീഷ്, എം നികേത് എന്നിവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പ്രായപരിധിയായ 25 വയസ്സ് തികയാത്തതിനാല്‍ പത്രികകള്‍ തള്ളി.
പയ്യന്നൂര്‍: സി കൃഷ്ണന്‍(സിപിഎം), കെ എം സജിത്(ഐഎന്‍സി), ആനിയമ്മ ടീച്ചര്‍(ബിജെപി), വിനോദ് കുമാര്‍ രാമന്തളി(മറ്റുള്ളവര്‍), എ പി നാരായണന്‍(സ്വത.), കല്യാശ്ശേരി: ടി വി രാജേഷ്(സിപിഎം), അമൃത രാമകൃഷ്ണന്‍(ഐഎന്‍സി), കെ പി അരുണ്‍ മാസ്റ്റര്‍(ബിജെപി), സുനില്‍ കൊയിലേരിയന്‍(സ്വത.), സൈനുദ്ദീന്‍ കരിവെള്ളൂര്‍(വെല്‍ഫെയര്‍ പാര്‍ട്ടി), കെ സുബൈര്‍(എസ്ഡിപിഐ), വി വി ചന്ദ്രന്‍(സ്വത.).
തളിപ്പറമ്പ്: ജെയിംസ് മാത്യു(സിപിഎം), പി കെ അയ്യപ്പന്‍ മാസ്റ്റര്‍(ബിഎസ്പി), പി ബാലകൃഷ്ണന്‍ മാസ്റ്റര്‍(ബിജെപി), ഇബ്രാഹീം തിരുവട്ടൂര്‍(എസ്ഡിപിഐ), രാജേഷ് നമ്പ്യാര്‍(കെസിഎം), രാജേഷ് കുമാര്‍(സ്വത), കെ സദാനന്ദന്‍(സ്വത), പി വി അനില്‍(തൃണമൂല്‍ കോണ്‍ഗ്രസ്).
ഇരിക്കൂര്‍: കെ ടി ജോസ്(സിപിഐ), എ കെ ഷാജി(സ്വത), എ പി ഗംഗാധരന്‍(ബിജെപി), റിജോ(സ്വത), കെ സി ജോസഫ്(ഐഎന്‍സി), ബിനോയ് തോമസ്(സ്വത), കെ എസ് ഫിലിപ്(സ്വത), ജോസഫ്(സ്വത), എ വി രവീന്ദ്രന്‍(മറ്റുള്ളവര്‍), രാജീവ് ജോസഫ്(സ്വത).
അഴീക്കോട്: പി സി വിവേക്(മറ്റുള്ളവര്‍), കെ എം ഷാജി(ഐയുഎംഎല്‍), വി പി പ്രസാദ്(സ്വത), എം വി നികേഷ് കുമാര്‍(സിപിഎം), കെ കെ അബ്ദുല്‍ ജബ്ബാര്‍(എസ്ഡിപിഐ), എം ജെ ജോസഫ്(മറ്റുള്ളവര്‍), പി കെ രാഗേഷ്(സ്വത), എം വി പ്രദീപ് കുമാര്‍(സ്വത), പി ബി മുഹമ്മദ് ഫര്‍മീസ്(വെല്‍ഫെയര്‍ പാര്‍ട്ടി), എ വി കേശവന്‍(ബിജെപി), കെ എം ഷാജി(സ്വത), കെ എം ഷാജി(സ്വത).
കണ്ണൂര്‍: സതീശന്‍ പാച്ചേനി(ഐഎന്‍സി), രാമചന്ദ്രന്‍ കടന്നപ്പള്ളി(കോണ്‍ഗ്രസ്-സെക്കുലര്‍), കെ കെ ജയപ്രകാശ്(കോണ്‍ഗ്രസ്-സെക്കുലര്‍), സി മുഹമ്മദ് ഇംതിയാസ്(മറ്റുള്ളവര്‍), സി പി രഹ്‌ന ടീച്ചര്‍ (മറ്റുള്ളവര്‍), കെ ജി ബാബു(ബിജെപി), കെ പി സുഫീറ(എസ്ഡിപിഐ), പോത്തേര വളപ്പില്‍ രാമചന്ദ്രന്‍, എന്‍ പി സത്താര്‍, ഇ വി സതീശന്‍, കെ സുധാകരന്‍, സതീശന്‍ പഴയടത്ത്, രാമചന്ദ്രന്‍ തായലെപുരയില്‍ (സ്വതന്ത്രര്‍).
ധര്‍മടം: പിണറായി വിജയന്‍(സിപിഎം), ടി നിയാസ്(എസ്ഡിപിഐ), മോഹനന്‍ മാനന്തേരി(ബിജെപി), മമ്പറം ദിവാകരന്‍(ഐഎന്‍സി), സി രഘുനാഥ്, മുല്ലോളി ദിവാകരന്‍, ദിവാകരന്‍(സ്വത). തലശ്ശേരി:
അഡ്വ. എ എന്‍ ഷംസീര്‍(സിപിഎം), എ പി അബ്ദുല്ലക്കുട്ടി(ഐഎന്‍സി), ജബീന ഇര്‍ഷാദ്(വെല്‍ഫെയര്‍ പാര്‍ട്ടി), വി കെ സജീവന്‍(ബിജെപി), എ സി ജലാലുദ്ദീന്‍(എസ്ഡിപിഐ), കലേരിക്കുനിയില്‍ കുഞ്ഞബ്ദുല്ല(വെല്‍ഫെയര്‍ പാര്‍ട്ടി), അബ്ദുല്ലക്കുട്ടി, ബാലകൃഷ്ണന്‍, വി കെ സജീവന്‍(സ്വത). കൂത്തുപറമ്പ്: കെ പി മോഹനന്‍(ജെഡിയു), ശൈലജ ടീച്ചര്‍(സിപിഐഎം), സി സദാനന്ദന്‍ മാസ്റ്റര്‍(ബിജെപി), അഡ്വ. കെ സി മുഹമ്മദ് ശബീര്‍(എസ്ഡിപിഐ), കെ രഘുനാഥ്(സ്വത), ശൈലജ, കെ പി ശൈലജ, കെ പി മോഹനന്‍, കെ പി മോഹനന്‍(സ്വത). മട്ടന്നൂര്‍: ഇ പി ജയരാജന്‍(സിപിഎം), പി കൃഷ്ണന്‍, കെ പി പ്രശാന്ത്(ജെഡിയു), റഫീഖ് കീച്ചേരി (എസ്ഡിപിഐ), ബിജു എളക്കുഴി(ബിജെപി), എ കൃഷ്ണന്‍(ജെഡിയു), കെ പി പ്രശാന്ത്(സ്വത). പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ്(ഐഎന്‍സി), വി ഡി ബിന്റോ(സ്വത), പൈലി വാത്യാട്ട്(മറ്റുള്ളവര്‍), രാധാമണി നാരായണകുമാര്‍(സ്വത), പള്ളിപ്രം പ്രസന്നന്‍, ആന്റണി(മറ്റുള്ളവര്‍), അഡ്വ. ബിനോയ് കുര്യന്‍(സിപിഎം), അഡ്വ. കെ ജെ ജോസഫ്(സ്വത), പി കെ മുഹമ്മദ് ഫാറൂഖ്(എസ്ഡിപിഐ), അഡ്വ. കെ എസ് സ്റ്റാനി സെബാസ്റ്റ്യന്‍, കെ സണ്ണി ജോസഫ്(സ്വത), എ എന്‍ സുകുമാരന്‍(മറ്റുള്ളവര്‍), സണ്ണി ജോസഫ്, ബിജോയ്(സ്വത) എന്നിവരുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ സ്വീകരിച്ചു.

(Visited 91 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക