|    Sep 26 Tue, 2017 2:26 pm

സെക്രട്ടറിയെ ഓഫിസില്‍ പൂട്ടിയിട്ട് പഞ്ചായത്ത് പ്രസിഡന്റ് ജീപ്പുമായി കടന്നു

Published : 17th November 2016 | Posted By: SMR

പത്തനാപുരം: ജീപ്പ് ഉപയോഗിക്കുന്നതിനെച്ചൊല്ലി പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ തര്‍ക്കം. ഇതേതുടര്‍ന്നു പ്രസിഡന്റിന്റെ പാര്‍ട്ടിയായ സിപിഐയിലെ പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ടു. ജീപ്പുമായി പോയ പ്രസിഡന്റിനെ മറ്റൊരു വാഹനത്തില്‍ വൈസ് പ്രസിഡന്റ് പിന്തുടര്‍ന്നു തടഞ്ഞു. പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിലാണ് സംഭവം.പഞ്ചായത്ത് വക ജീപ്പിന്റെ താക്കോല്‍ പ്രസിഡന്റ് സിപിഐയിലെ ശശികലയുടെ കൈവശമാണെങ്കിലും പോര്‍ച്ചിന്റെ താക്കോല്‍ സെക്രട്ടറി ബഷീറിന്റെ കൈവശമാണ്. പോര്‍ച്ചിന്റെ താക്കോല്‍ പ്രസിഡന്റ് പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നാരോപിച്ചാണ് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ വാസുദേവന്‍, പുന്നല ലോക്കല്‍ സെക്രട്ടറി രഞ്ജിത് ,പിറവന്തൂര്‍ ലോക്കല്‍  സെക്രട്ടറി കുട്ടപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയെ തടഞ്ഞു വച്ചത്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്(ബി) ക്കാരനായ വൈസ് പ്രസിഡന്റ് റഷീദിന്റെ നേതൃത്വത്തില്‍ പ്രസിഡന്റിന്റെ വിയോജന കുറുപ്പോടെ െ്രെഡവറെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും െ്രെഡവറെ തിരികെയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് എല്‍ഡിഎഫിനും സിപിഐക്കും കത്ത് നല്‍കി. ഇതോടെ സിപിഐ െ്രെഡവറെ നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത് അംഗങ്ങളുടെ തീരുമാനം അനുസരിച്ച്  ജീപ്പ് സൂക്ഷിച്ചിരുന്ന മുറിയുടെ ഷട്ടര്‍ പുതിയ പൂട്ട് ഉപയോഗിച്ച് സെക്രട്ടറിയും ഉദ്യോഗസ്ഥരും പൂട്ടുകയും ചെയ്തു. ഇതാണ് സെക്രട്ടറിയെ പൂട്ടിയിടുന്നതിന് കാരണം. അരമണിക്കൂറോളം സെക്രട്ടറിയെ ഓഫിസിനുള്ളില്‍ തടഞ്ഞുവെച്ചു. ഒടുവില്‍ താക്കോല്‍ ബലം പ്രയോഗിച്ച് വാങ്ങുകയായിരുന്നു .ഭരണസമിതി പിരിച്ച് വിട്ട െ്രെഡവറെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രസിഡന്റ് ജീപ്പുമായി പുറത്തേക്കു പോയി. സ്ഥലത്തെത്തിയ വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസിലെ റഷീദ് മറ്റൊരു വാഹനത്തില്‍ പ്രസിഡന്റിനെ പിന്തുടര്‍ന്നെത്തി ജീപ്പ് തടഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇരുവരും കടന്നു. ഇതിനിടെ ഭരണസമിതിയില്‍ സിപിഐ തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. പ്രസിഡന്റിനെതിരേ പ്രവര്‍ത്തിക്കുന്ന വൈസ് പ്രസിഡന്റിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് സിപിഐ പ്രാദേശികനേതൃത്വം അറിയിച്ചിട്ടുണ്ട്. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുണ്ടായിരുന്ന ശീതസമരം പരസ്യമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടിയന്തര എല്‍ഡിഎഫ് കൂടുകയും പ്രശ്‌നം ചര്‍ച്ച ചെയ്യുയും ചെയ്തിരുന്നു. എഐവൈഎഫുകാരനായ പഞ്ചായത്ത് െ്രെഡവറെ മാറ്റണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റും രഹസ്യമായി സിപിഎം അംഗങ്ങളും രംഗത്ത് വന്നതോടെ പോര് മുറുകി. ഇതോടെ പ്രസിഡന്റ് ശശികല സിപിഐ നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതാണ് സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചതും പരസ്യമായി രംഗത്തിറങ്ങുന്നതിനും  കാരണം. സംഭവത്തെ തുടര്‍ന്ന് സെക്രട്ടറി ബഷീര്‍ 30 വരെ ലീവെടുത്ത് പോകുകയും ചെയ്തു. വരും ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകാനാണ് സാധ്യത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക