|    Aug 24 Thu, 2017 10:09 am

സെക്രട്ടറിയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ഫണ്ട് തട്ടാന്‍ ശ്രമിച്ചതായി പരാതി

Published : 6th November 2016 | Posted By: SMR

മേലാറ്റൂര്‍: പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ഫണ്ട് തട്ടാന്‍ ശ്രമിച്ചതായി പരാതി. എടപ്പറ്റ പഞ്ചായത്തില്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവില്‍ ഉണ്ടായ തിരിമറിയെപ്പറ്റി നിലവിലെ  പഞ്ചായത്ത് സെക്രട്ടറിയാണ് മേലാറ്റൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. 14.07.15ന്റെ ബോര്‍ഡ് യോഗ തീരുമാനപ്രകാരം എന്നു കാണിച്ച് ചേരി പറമ്പ് ശുദ്ധജല പദ്ധതിക്കായി 30 ലക്ഷം രൂപ ഫണ്ട് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിക്ക് സമര്‍പ്പിച്ച രേഖയിലാണ് വ്യാജ ഒപ്പും സീലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, പരിശോധനയില്‍ ഈ തിയ്യതിയില്‍ ഇത്തരത്തില്‍ ഒരു യോഗം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നിലവിലെ സെക്രട്ടറി രാജേഷ് കുമാര്‍ ഇക്കാര്യത്തില്‍ അന്നത്തെ സെക്രട്ടറിയോട് വിശദീകരണം തേടുകയും, താന്‍ അങ്ങനൊരു അപേക്ഷയില്‍ ഒപ്പിട്ടു നല്‍കിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക